ശശിതരൂരിനൊപ്പം നേഹ ബോറ, വൈറൽ ചിത്രത്തിന്‍റെ യാഥാർഥ്യമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) നേതാവ് നേഹ ബോറയുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചിക്കുന്നുണ്ട്. കോൺഗ്രസ് എംപി ശശി തരൂരിനൊപ്പം ഇരിക്കുന്ന നേഹയുടെ ചിത്രമാണ് പ്രചരിക്കുന്നത്. “നേഹ വോറയുടെ സമരം അതിന്റെ അവസാന ലക്ഷ്യത്തിലെത്തി" എന്ന വിവരണത്തോടെയാണിത്. എന്നാൽ പ്രചരിക്കുന്ന ചിത്രം ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്തതാണ് എന്നതാണ് യാഥാർത്ഥ്യം.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

ശശി തരൂരും നേഹയും ഒരു സോഫയിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്നതാണ് ചിത്രത്തിൽ. ഇരുവർക്കും പിറകിലായി ചുമരിൽ മഹാത്മാഗാന്ധിയുടേയും ബി.ആർ അംബദ്ക്കറിന്‍റെയും ചിത്രങ്ങളും കാണാം. വാസ്തവത്തിൽ നേഹയും തരൂരും ഒരുമിച്ചെടുത്ത ചിത്രമല്ല ഇത്. യഥാർത്ഥ ചിത്രം ഇക്കഴിഞ്ഞ ഒക്ടോബർ 14-ന് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

യൂട്യൂബർ ധ്രുവ് റാഠിയാണ് ഒറിജിനൽ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ തരൂരിന്‍റെ സ്ഥാനത്ത് ഇരിക്കുന്നത് ധ്രുവ് ആണ്, അന്ന് പല ദേശീയ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിരുന്നു. വൈറൽ ചിത്രം ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് സ്ഥിരീകരിക്കാം.

നേഹയ്‌ക്കൊപ്പമുള്ള ചിത്രം തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഒക്ടോബർ 15-ന് ശശി തരൂർ പങ്കുവച്ചിരുന്നു. നേഹയുടെ ബോധ്യങ്ങളെയും ധൈര്യത്തെയും പ്രശംസിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇന്ത്യ സഖ്യം സംഘടിപ്പിച്ച ജനാധിപത്യത്തിനായുള്ള മാർച്ചിൽവച്ച് നേഹയെ കാണാനായതിലെ സന്തോഷവും അവരോടുള്ള ആദരവും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. “തിങ്കളാഴ്ച നടന്ന 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ #MarchForDemocracy-യിൽ വെച്ച് നേഹയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള അവരുടെ ധീരതയോട് എനിക്ക് വലിയ ആദരവാണുള്ളത്. മാത്രമല്ല, മറ്റുള്ളവരെയപേക്ഷിച്ച് മികച്ച സെൽഫികൾ എടുക്കാനും അവർക്ക് പ്രത്യേക കഴിവുണ്ട്!” എന്നാണ് തരൂർ ചിത്രത്തിന് നൽകിയിരിക്കുന്ന വിവരണം.

ശശി തരൂർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

https://www.facebook.com/ShashiTharoor/posts/enjoyed-meeting-neha-aisa-at-the-india-blocs-marchfordemocracy-on-monday-i-have/1683609279801603/

വാസ്തവം

ശശി തരൂരും നേഹ ബോറയും ഒന്നിച്ചുള്ള ചിത്രം എന്ന പേരിൽ പ്രചരിപ്പിക്കുന്നത് ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്ത ഫോട്ടോയാണെന്ന്‌ സ്ഥിരീകരിക്കാം. 

Content Highlights: The viral photo claiming to show Shashi Tharoor and Neha Bora together is digitally manipulated., The original photo actually features YouTuber Dhruv Rathee alongside Neha Bora., Shashi Tharoor did meet Neha Bora at the INDIA bloc's March For Democracy and shared a genuine selfie later.