ഭിന്നശേഷി വാരാഘോഷം. സംഗീതസന്ധ്യ നടത്തി

അരൂർ: ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി തുറവൂർ ബി.ആർ.സി. നേതൃത്വത്തിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു. തൈക്കാട്ടുശേരി പാർക്കിൽ നടന്ന പരിപാടിക്ക് തുറവൂർ ബി.ആർ.സി. യിലെ സംഗീത അധ്യാപിക എസ്. സൗമ്യ നേതൃത്വം നൽകി. ഗായകരായ ഫൈസൽ ജോസ്, ജോസ് എന്നിവർക്കൊപ്പം ഭിന്നശേഷി വിദ്യാർഥികളായ മുഹമ്മദ് അജ്മൽ, ദേവനന്ദ, നിരഞ്ജൻ, രക്ഷകർത്താവ് സനീഷ് തുടങ്ങിയവർ പാട്ടുകൾ പാടി.
തുറവൂർ ബി.പി.സി. സോണി പവേലിൽ ഉദ്ഘാടനം ചെയ്തു. എ.യു. അനീഷ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ടെസ്സി, വിവേക് കെ.എസ്., ശ്രീദേവി കെ.എസ്., രക്ഷാകർതൃ പ്രതിനിധി സുരേന്ദ്ര സിങ്, ട്രെയിനർമാരായ ജയശ്രീ, രശ്മി ഡി., സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ജിജിമോൾ, സുബിത, രമ്യ, നിഷ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: Thuravoor BRC organised a musical evening at Thycattusserry Park as part of the Disability Week celebrations in Aroor.