ഫോർട്ട്കൊച്ചിയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ലോ ഫ്‌ളോർ ബസ് സർവീസ് തുടങ്ങി

ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് മുഹമ്മദ് ഷിയാസ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് മുഹമ്മദ് ഷിയാസ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ഫോർട്ട്‌കൊച്ചി: ടൂറിസ്റ്റ് കേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ ലോ ഫ്‌ളോർ ബസ് ഓടിത്തുടങ്ങി. ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുഹമ്മദ് ഷിയാസ് എം.എൽ.എ. സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. മനാഫ്, കൗൺസിലർമാരായ ഷൈനി മാത്യു,  ഫൗസിയ സജീർ, റഹീന റഫീഖ്, ജോസഫ് സുമിത്ത്, രാജു സേവ്യർ, ഹാറ്റ്‌സ് പ്രസിഡന്റ്

എം.പി. ശിവദത്തൻ, അജിത്ത് അമീർ ബാവ, എ.എം. അയൂബ്, വി.എച്ച്. ഷിഹാബുദ്ദീൻ, പി.പി. ജേക്കബ്, കെ.എസ്.ആർ.ടി.സി. അസി. ട്രാൻസ്‌പോർട്ട് ഓഫീസർ തുടങ്ങിയവർ  സംസാരിച്ചു.

കുറച്ചുകാലമായി ഈ സർവീസ് മുടങ്ങിക്കിടക്കുകയായിരുന്നു. ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യത്തിനായി ഫോർട്ട്കൊച്ചിയിൽ നിന്നും മൂന്നാർ വരെ പോവുന്ന ലോ ഫ്‌ളോർ സർവീസ് കൂടി പുനരാരംഭിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി സർവീസ് കുമ്പളങ്ങിയിൽ നിന്ന്  എറണാകുളത്തേക്ക് സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.