സർക്കാർ ആറുമാസം പിന്നിടുമ്പോഴേക്കും 10 പ്രധാന പദ്ധതികൾക്കെങ്കിലും തുടക്കംകുറിക്കും- മുഖ്യമന്ത്രി

മുഖ്യമന്ത്രി വി ഡി സതീശനോടൊപ്പം പ്രോഫിറ്റ് ടസ്‌ക്കര്‍ അവാര്‍ഡ് ജേതാക്കള്‍.
മുഖ്യമന്ത്രി വി ഡി സതീശനോടൊപ്പം പ്രോഫിറ്റ് ടസ്‌ക്കര്‍ അവാര്‍ഡ് ജേതാക്കള്‍.

കൊച്ചി: വ്യവസായങ്ങൾക്കും നിക്ഷേപങ്ങൾക്കും ഗവൺമെന്റിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചുകഴിഞ്ഞാൽ, ഓരോ പദ്ധതിയുടെയും ദൈനംദിന പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡിജിറ്റൽ ഡാഷ്ബോർഡ് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഓരോ ദിവസവും പദ്ധതികളിലുണ്ടാകുന്ന പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ഏതെങ്കിലും ഘട്ടത്തിൽ പദ്ധതിക്ക് പ്രയാസങ്ങളോ തടസ്സങ്ങളോ നേരിട്ടാൽ അപ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് തടസ്സങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി താജ് വിവാന്തയിൽ പ്രോഫിറ്റ് ടസ്‌കർ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംരംഭക രംഗത്തെ മികവിന് വ്യവസായ പ്രമുഖർക്ക് പ്രോഫിറ്റ് ടസ്‌കർ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

'സരൾ കേരളം' നിയമനിർമ്മാണം

പഴയ സിംഗിൾ വിൻഡോ സംവിധാനങ്ങൾക്ക് പകരമായി 19 നിയമങ്ങൾ ഭേദഗതി ചെയ്താണ് 'സരൾ കേരളം' എന്ന സമഗ്ര നിയമം പാസാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ നൽകുന്ന 'സിംഗിൾ അപ്രൂവൽ' എന്നത് തികച്ചും ഏകീകൃതമായ അന്തിമ അനുമതിയായിരിക്കും. വലിയ നിക്ഷേപങ്ങളുമായി എത്തുന്ന സംരംഭകരെ സംസ്ഥാനത്തിന്റെ ശത്രുക്കളായല്ല, മറിച്ച് മിത്രങ്ങളായാണ് സർക്കാർ കാണുന്നത്. അതിനായി പുറത്തുനിന്നു വരുന്ന വലിയ നിക്ഷേപകരെ സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിഥികളായി പരിഗണിക്കുകയും വിമാനത്താവളത്തിൽ എത്തി സ്വീകരിക്കുന്ന നയം നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 18-ന് സർക്കാരിന്റെ ആറു മാസം പൂർത്തിയാകുമ്പോൾ കുറഞ്ഞത് 10 പ്രധാന പ്രോജക്റ്റുകളെങ്കിലും പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ ലോകോത്തര കൺവെൻഷൻ സെന്ററാണ് വരാൻ പോകുന്നത്. ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പുകളെല്ലാം കേരളത്തിലേക്ക് വരികയാണ്. ഗൾഫിലേക്കും കൊളംബോയിലേക്കും മാൽഡീവ്സിലേക്കും ഒക്കെ പുതിയ ക്രൂയിസ് ഷിപ്പുകൾ ഉണ്ടാകും. കോഴിക്കോട് ഒരു ക്രൂയിസ് ടെർമിനൽ നിർമിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

പ്രോഫിറ്റ് ടസ്‌കർ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പുരസ്‌കാരങ്ങളും സ്വീകരിച്ച സംരംഭകരും.

1. ബിസിനസ്മാൻ ഓഫ് ദി ഇയർ - തോമസ് ജോർജ് മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്.

2. ഓൺട്രപ്രണർ ഓഫ് ദി ഇയർ - ഡോ. വിജു ജേക്കബ്, എക്സിക്യൂട്ടീവ് ചെയർമാൻ, സിന്തൈറ്റ് ഇൻഡസ്ട്രീസ്.

3. എൻആർഐ ഓൺട്രപ്രണർ ഓഫ് ദി ഇയർ - ഡോ. സിദ്ദീഖ് അഹമ്മദ്, ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ഇറാം ഹോൾഡിംഗ്സ്

4. മോസ്റ്റ് പ്രോമിസിംഗ് ഓൺട്രപ്രണർ - മാത്യു മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്.

5. ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഇന്നൊവേഷൻ - ഡോ. ജെ. രാജ്മോഹൻ പിള്ള, ചെയർമാൻ, ബീറ്റാ ഗ്രൂപ്പ്.

6. പയനിയർ ഇൻ ബിസിനസ് ഡൈവേഴ്സിഫിക്കേഷൻ - ഡോ. എ.വി. അനൂപ്, മാനേജിംഗ് ഡയറക്ടർ, എ.വി.എ ഗ്രൂപ്പ്.

7. യംഗ് ഓൺട്രപ്രണർ ഓഫ് ദി ഇയർ - അൽത്താഫ് ജഹാംഗീർ, സിഇഒ, എക്സിക്യൂട്ടീവ് ഡയറക്ടർ, നെസ്റ്റ് ഗ്രൂപ്പ്.

8. ഇൻഡസ്ട്രി ലീഡർഷിപ്പ് എക്സലൻസ് (ഓട്ടോമൊബൈൽ) - സാബു ജോണി, മാനേജിംഗ് ഡയറക്ടർ, ഇവിഎം ഗ്രൂപ്പ്.

9. ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ് - പി.ഇ. മത്തായി, സിഇഒ, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്.

10. എക്സലൻസ് ഇൻ ഹെൽത്ത് ആൻഡ് സോഷ്യൽ ആക്ടിവിറ്റീസ് - ഡോ. അരുൺ ഉമ്മൻ, ന്യൂറോസർജൻ, കേരള ന്യൂറോളജിക്കൽ സൊസൈറ്റി ഓണററി സെക്രട്ടറി.

11. നെറ്റ്വർക്ക് ടൈറ്റൻ ഓഫ് ഇന്ത്യ - സുരേഷ് കുമാർ പി പി, ചെയർമാൻ, കേരള വിഷൻ.

12. ഐക്കോണിക് അഗ്രി ഹെറിറ്റേജ് ആൻഡ് നേച്ചർ ടൂറിസം - എൻ.കെ. കുര്യൻ, സ്ഥാപകൻ, മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്ക്.

13. എക്സലൻസ് ഇൻ ഇന്നൊവേറ്റീവ് ഫിനാൻഷ്യൽ സർവീസ് - മനോജ് വി. രാമൻ, ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, മാക്സ്വാല്യു ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്.

14. എക്സലൻസ് ഇൻ മാച്ച് മേക്കിംഗ് സർവീസ് ജോൺസൺ സി. എബ്രഹാം, എക്സിക്യൂട്ടീവ് ഡയറക്ടർ, ചാവറ മാട്രിമോണി.

15. എക്സലൻസ് ഇൻ അക്കാദമിക് ഇന്നൊവേഷൻ - ഡോ. എം.പി. ചന്ദ്രൻ, ചെയർമാൻ, ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റ്.

16. എമർജിങ് എൻബിഎഫ്സി ബ്രാൻഡ് - ജോർജ് ജോൺ വാലത്ത്, ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, റിച്ച്മാക്സ് ഗ്രൂപ്പ്.

17. മോസ്റ്റ് ട്രസ്റ്റഡ് ടെക്നോളജി ബ്രാൻഡ് ഓഫ് ദി ഇയർ - ജയകുമാർ മോഹനചന്ദ്രൻ, സിഇഒ, സഹസ്ഥാപകൻ, എഫ് 9 ഇൻഫോടെക്.

18. എക്സലൻസ് ഇൻ കാർബൺ-ന്യൂട്രൽ ഇനിഷ്യേറ്റീവ്സ് - അശോകൻ കെ.വി., ചെയർമാൻ, കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

19. എക്സലൻസ് ഇൻ ടെക്നോളജി ഇന്നൊവേഷൻ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ - നവൽ ഡിറ്റോ, സ്ഥാപകൻ, സിഇഒ, കൊളീഗോ.

20. എക്സലൻസ് ഇൻ ഐടി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ് - മനോജ് പി. ജോസഫ്, ഡയറക്ടർ, ന്യൂറൽ നെറ്റ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്.

21. എക്സലൻസ് ഇൻ ഔട്ട്-ഓഫ്-ഹോം ഇന്നൊവേഷൻ - ഡാനി ആന്റണി, മാനേജിംഗ് ഡയറക്ടർ, സീറോ ഡിഗ്രി ഗ്രൂപ്പ്.

22. എക്സലൻസ് ഇൻ ഫ്രോസൺ സ്നാക്ക്സ് മാനുഫാക്ചറിംഗ് - സി എം മുജീബ്, ഡയറക്ടർ, ഹോം ക്രേവ്‌സ്.

23. മോസ്റ്റ് പ്രോമിസിങ് എൻആർഐ ബിസിനസ്മാൻ - സഹദ് എ.കെ., സംരംഭകൻ, അരീക്കോ ഗ്രൂപ്പ്.

പ്രോഫിറ്റ് ന്യൂസ് ഡയറക്ടർ അലൻ ജോൺ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രോഫിറ്റ് ന്യൂസ് ഡയറക്ടർമാരായ രാജശ്രീ വർമ, കിരൺ ജയിംസ്, ഐസിടിഇപി ചെയർമാൻ ഡോ. ടി വിനയ് കുമാർ, ഡയറക്ടർ കെ രവീന്ദ്രൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ഐസിടിഇപി സെക്രട്ടറി ജനറൽ യു എസ് കുട്ടി നന്ദി പ്രകാശിപ്പിച്ചു.

Content Highlights: Chief Minister announced a digital dashboard in the CMO to monitor daily project progress in real-time., The 'Saral Keralam' comprehensive legislation amends 19 laws to provide a unified single approval system., Major investors will be treated as state guests and welcomed at the airport., At least 10 major projects will be announced or launched as the government completes six months on November 18., New international convention center in Kochi and a cruise terminal in Kozhikode are in the pipeline.