ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

കൊച്ചി: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 75-ാമത് വാര്‍ഷിക സമ്മേളനം ഹോട്ടല്‍ ലെ മെറിഡിയനില്‍ ആരംഭിച്ചു. നാലു ദിവസത്തെ സമ്മേളനത്തിന്റ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി.ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍വഹിച്ചു.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ധാരാളം ആളുകളുടെ പ്രയോജനത്തിനായി സൈക്യാട്രിസ്റ്റുകള്‍ അതിനൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
വെര്‍ച്വല്‍ തെറാപ്പിയുടെ പുതിയ യുഗം ആരംഭിക്കണം ഇതിനായി ഒരു ഡാറ്റാബേസ് സൃഷ്ടിച്ച് ചാറ്റ്‌ബോട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഒരു അക ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണിത്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും വെര്‍ച്വല്‍ തെറാപ്പി സഹായകമാവും.
മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുന്ന ഗ്രാമീണ മേഖലകളിലെ വ്യക്തികളിലേക്ക് സാങ്കേതിക വിദ്യയ്ക്ക് വിടവുകള്‍ നികത്താന്‍ കഴിയുമെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രോഗിയുടെ വ്യക്തിത്വവും , സമൂഹ പശ്ചാത്തലവും ഉള്‍ക്കൊണ്ടുള്ള സമഗ്രമായ മനശാസ്ത്ര ചികിത്സാരീതി പ്രബല്യത്തില്‍ വരുന്നതായി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അനൂപ് വിന്‍സെന്റ് പറഞ്ഞു.
ടെലിസൈക്യാട്രി, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, വെര്‍ച്വല്‍ തെറാപ്പി പ്ലാറ്റ്ഫോമുകള്‍ തുടങ്ങി സാങ്കേതിക വിദ്യയുടെ പങ്ക് ചികിത്സയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.വിഷാദരോഗത്തെ ഫലപ്രദമായി നേരിടുന്നതിന് സമഗ്രമായ സമീപനം ആവശ്യമാണെന്ന് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. ജോസഫ് വര്‍ഗീസ് പറഞ്ഞു.
വിഷാദം ഒരു ഒറ്റപ്പെട്ട അവസ്ഥയല്ല. ശാരീരിക ആരോഗ്യം, ജീവിതശൈലി, സാമൂഹിക ഘടകങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണത്, അദ്ദേഹം പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. വിനയ് കുമാര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍.വി.അശോകന്‍, ഡോ. ലക്ഷ്മികാന്ത് രാത്തി,ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡോ. അരബിന്ദ ബ്രഹ്‌മ, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ജോസഫ് വര്‍ഗീസ്, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. അനൂപ് വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.
പത്ത് സമന്ത്രര ട്രാക്കുകളിലാണ് ശാസ്ത്ര സമ്മേളനങ്ങള്‍ നടക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, കൗമാരത്തിലെ വിഷാദരോഗം കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികള്‍, എന്നിവയായിരുന്നു ഉദ്ഘാടന ദിനത്തിലെ പ്രധാന സെഷനുകള്‍.
മദ്യപാനം വരുത്തുന്ന പ്രതിസന്ധി നേരിടല്‍, മാനസിക വൈകല്യമുള്ള രോഗികളുടെ ആത്മഹത്യാശ്രമങ്ങള്‍, വിഷാദരോഗത്തിന്റെ വഴികള്‍, കുട്ടിക്കാലത്തെ പ്രതികൂല സംഭവങ്ങളും ജുവനൈല്‍ കുറ്റകൃത്യങ്ങളും, സ്ലീപ് അപ്നിയ, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ഉത്കണ്ഠ, കൗമാരക്കാരുടെയും സ്ത്രീകളുടെയും ലഹരിവസ്തുക്കളുടെ ഉപയോഗം, ട്രോമയും സൈക്യാട്രിയും, സൈക്യാട്രിയിലെ ബയോ മാര്‍ക്കറുകള്‍, ആത്മഹത്യാസാധ്യത - വിലയിരുത്തലും പ്രതിരോധവും, കൗമാരപ്രായക്കാരുടെ പ്രതിസന്ധിയും വിഷാദവും, ഛഇഉ ചികിത്സ, ഡിജിറ്റല്‍ ലോകത്തെ മാനസികാരോഗ്യം, അഉഒഉയിലെ സാങ്കേതികവിദ്യയുടെ ഉപയോഗം, സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡേഴ്‌സ് എന്നിവയുടെ വര്‍ദ്ധനവ്, പ്രമേഹവും വിഷാദ രോഗവും എന്നീ സുപ്രധാന സെഷനുകള്‍ വരും ദിവസങ്ങളില്‍ നടക്കും.
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി, കേരള ബ്രാഞ്ച്, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി, കൊച്ചി ലോക്കല്‍ ബ്രാഞ്ച്
Content Highlights: indian psychiatric society