ലഹരിവിരുദ്ധ റാലിയും ബോധവത്ക്കരണക്ലാസ്സും

കുറുമശ്ശേരി: കുറുമശ്ശേരി എസ് എൻ ഡി പി വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസും നടത്തി. യൂണിയൻ പ്രസിഡൻ്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡൻ്റ് എ.എൻ. രാജൻ അധ്യക്ഷനായി. എക് സൈസ് ഓഫീസർ സനൽകുമാർ ക്ലാസെടുത്തു. ലഹരിക്കെതിരെ ഫ്ലാഷ് മോബും മോണോആക്ടും അവതരിപ്പിച്ചു.
എ.എൻ. രാമചന്രൻ, എം.കെ. ശശി, എ.എൻ. സജീവൻ, കെ.വി. ഷിബു, രജനി രാജൻ, ഷബാന രാജേഷ് എന്നിവർ സംസാരിച്ചു.
Content Highlights: An anti-drug rally and awareness session were organized by the SNDP Vanitha Sangham in Kurumassery, featuring a flash mob and mono act.