×

കൂട് മത്സ്യക്കൃഷി ചെയ്യാം; കര്‍മ്മസേനയുടെ സഹായം തേടാം

കൊച്ചി:കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, കൂട് മത്സ്യക്കൃഷിയെക്കുറിച്ച് സെമിനാര്‍ നടത്തുന്നു. ലോക ഫിഷറീസ് ദിനാചരണത്തിന്റെ ഭാഗമായി 21-ാം തീയതി പിഴല ശ്രീ വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ തുടക്കംകുറിക്കുന്ന കടമക്കുടി മത്സ്യക്കൃഷി കര്‍മ്മസേനയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
രാവിലെ 10ന് എസ്.ശര്‍മ്മ എം.എല്‍.എ. യാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു അധ്യക്ഷത വഹിക്കും. സമുദ്രമത്സ്യ ഗവേഷണ സ്ഥാപന ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പുസ്തകപ്രകാശനം നടത്തും. മത്സ്യക്കൃഷി കര്‍മ്മസേനയുടെ സേവനം ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് : 8281757450

Post Your Comment

കൂട് മത്സ്യക്കൃഷി ചെയ്യാം; കര്‍മ്മസേനയുടെ സഹായം തേടാം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...