കൊച്ചിയിലെ ഏറ്റവും വലിയ ഫിറ്റ്നസ് ഹബ്: 'സിഎഫ്സി വൺ' ഒക്ടോബർ 3-ന് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും

കൊച്ചി: എഫ്എക്സ് വെൽനെസ് ആൻഡ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫിറ്റ്നസ് ആന്റ് വെൽനെസ് കേന്ദ്രമായ 'സിഎഫ്സി വൺ' ചിറ്റേത്തുകര മെട്രോ സ്റ്റേഷനും ഇൻഫോപാർക്ക് എക്സ്പ്രസ്‌വേക്കും സമീപം പ്രവർത്തനം ആരംഭിക്കുന്നു. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9:00 മണിക്ക് കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ഹൈബി ഈഡൻ എം.പി. 'സിഎഫ്സി അരീന'യുടെ അനാവരണവും, തൃക്കാക്കര എം.എൽ.എ. ഉമാ തോമസ് 'സിഎഫ്സി ലോഗോ' പ്രകാശനവും നിർവ്വഹിക്കും.
42,000 ചതുരശ്ര അടി പ്ലോട്ടിൽ 12,000-ലധികം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. മൊറോക്കോ, കെനിയ, അഫ്ഗാനിസ്ഥാൻ, അർജന്റീന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പരിശീലകരുടെ സേവനം ഇവിടെ ലഭ്യമാണ്. ഫുൾ സൈസ് ഒക്ടാഗണൽ കേജ്, ബോക്സിംഗ് റിംഗ്, സർക്യൂട്ട് ട്രെയിനിംഗ് ഏരിയ, പ്ലഞ്ച് പൂൾ, ഐസ് ബാത്ത്, സ്റ്റീം, സൗന, കിഡ്സ് ഏരിയ, കഫേ, ഇവന്റ് വെന്യൂ, കോ-വർക്കിംഗ് സ്പേസ് തുടങ്ങിയ വൻസൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ എംഎംഎ, ബോക്സിംഗ്, മുവായ് തായ് മത്സരങ്ങൾക്കായി ലൈവ് സ്ട്രീമിംഗോട് കൂടിയ പ്രൊ ഫൈറ്റ് നൈറ്റുകളും സംഘടിപ്പിക്കും.
സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ്, ഹൈറോക്സ്, ഡെക്ക സർട്ടിഫൈഡ് ജിം, എംഎംഎ, ഫങ്ഷണൽ ട്രെയിനിംഗ്, പിലാറ്റീസ്, ഏരിയൽ യോഗ, ഫിസിയോതെറാപ്പി, റീഹാബ്, അത്ലറ്റ് എൻഹാൻസ്മെന്റ് പ്രോഗ്രാമുകൾ തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്രമായ ഒരു വെൽനെസ് ഇക്കോസിസ്റ്റമാണ് സിഎഫ്സി വൺ വാഗ്ദാനം ചെയ്യുന്നത്. പോഷകാഹാരം, വ്യായാമം, റിക്കവറി എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ഏത് പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഘടന. കൂടാതെ നോക്സ്, ഫോർജ്, 360, എലിക്സിർ റീജൻ, ഇഎംഇ വെൽനെസ്, പൾസ്, എഫ്എക്സ് കോ, ഫ്ലോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സേവനങ്ങളും, ഹോം ട്രെയിനിംഗിനായി 'കോമ്പാറ്റ് ഹോം', ഓൺലൈൻ പരിശീലനത്തിനായി 'സൈബർ സിഎഫ്സി' എന്നിവയും ഇവിടെ ലഭ്യമാണ്.
നിലവിൽ കലൂർ-കടവന്ത്ര റോഡിലും പാടിവട്ടത്തും ശാഖകളുള്ള സിഎഫ്സി, അടുത്ത 3 മാസത്തിനുള്ളിൽ കൊച്ചിയിൽ 3 പുതിയ ശാഖകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മാനേജ്മെന്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.
Content Highlights: CFC One flagship fitness and wellness center inaugurated near Infopark Expressway, Kochi., Spread over 12,000+ sq. ft. with state-of-the-art facilities including a full-size octagonal cage, boxing ring, and plunge pool., International trainers from Morocco, Kenya, Afghanistan, Argentina, and India., Comprehensive wellness ecosystem offering MMA, Pilates, Hyrox, physiotherapy, and more.