ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയ സംഗമം ഒക്ടോബർ 4-ന്

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും ഒക്ടോബർ 4-ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഹൃദയ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡും അദ്ദേഹം സമ്മാനിക്കും. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരാണ് ഹൃദയ സംഗമം.

ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ വിശിഷ്ടാതിഥിയാകും. ലിസി ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യു കടവിൽ, ഹാർട്ട് കെയർ ഫൗണ്ടേഷൻ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റീ ഡോ. ജേക്കബ് എബ്രഹാം, ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടന്റ് ഡോ. ജോ ജോസഫ് എന്നിവർ സംസാരിക്കും.

സംഗമത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും വിദഗ്ദ്ധരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 ന് നടക്കുന്ന ബോധവത്കരണ ക്ലാസ് ഡോ. ജോ ജോസഫ് നേതൃത്വം നൽകും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മെഡിക്കൽ പാനലിൽ ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജീവേഷ് ജോൺ തോമസ്, ഡോ. മുരുകൻ പി, ഡോ. ജോ ജോസഫ്, ഫെൽവിൻ മാത്യു, ഡോ. നിഷ വിക്രമനൻ എന്നിവർ പങ്കെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.

Content Highlights: World Heart Day event and Hrudaya Sangamam scheduled for October 4 at Lisie Hospital Auditorium, Kochi., Kochouseph Chittilappilly to inaugurate the event and present Vocational Excellence Awards., Features awareness classes led by Dr. Joe Joseph and interactive medical panel sessions with expert cardiologists.