ശ്വാസനാളിയിലും മൈക്രോപ്ലാസ്റ്റിക്; മുന്നറിയിപ്പ് നല്‍കി പുതിയ പഠനം

മെെക്രോപ്ലാസ്റ്റിക്| Photo: AP
മെെക്രോപ്ലാസ്റ്റിക്| Photo: AP

സിഡ്‌നി: മൈക്രോപ്ലാസ്റ്റിക്കുകള്‍ പോലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലടിഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത അധികമെന്ന് പഠനങ്ങള്‍. ഓരോ മണിക്കൂറിലും മനുഷ്യര്‍ 16.2 പ്ലാസ്റ്റിക് ശകലങ്ങള്‍ (16.2 bits) ശ്വസിക്കുന്നതായി 2022-ല്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. പ്ലാസ്റ്റിക്കില്‍ നിന്ന് വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍.

ഫിസിക്‌സ് ഓഫ് ഫ്‌ളുയിഡ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ നാസാദ്വാരങ്ങളിലും, തൊണ്ടയ്ക്ക് പിറകിലുമായി ശേഖരിക്കപ്പെട്ടതായി കണ്ടെത്തി. ശ്വസന രീതിയും മൈക്രോപ്ലാസ്റ്റിക്കുകളുടെ വലിപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് വിവിധയിടങ്ങളിലായി മൈക്രോപ്ലാസ്റ്റിക്കുകള്‍ ശേഖരിക്കപ്പെട്ടത്. വലിപ്പമേറിയ മൈക്രോപ്ലാസ്റ്റിക് ശകലങ്ങള്‍ അധികവും അടിഞ്ഞത് ശ്വാസനാളികളിലാണ്.
 

Content Highlights: microplastics getting deposited in human respiratory tract study