പൈനാപ്പിളും ഓര്‍ക്കിഡും മൺമറയുമോ? ലോകത്തെ 45 % പുഷ്പിത സസ്യങ്ങളും വംശനാശ ഭീഷണിയിൽ

ഭൂമിയില്‍ തിരിച്ചറിഞ്ഞവയില്‍ 45 % പുഷ്പിത സസ്യങ്ങളും വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പൈനാപ്പിളിലെ വിവിധ ഇനങ്ങളും ഓർക്കിഡുകളും ഭീഷണി നേരിടുന്നവയിൽ ഉൾപ്പെടും. ലോകമെമ്പാടുമുള്ള 200 ലധികം ഗവേഷകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സിന്റെ സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്‌സ് പ്ലാന്റ് ആന്‍ഡ് ഫംഗൈ റിപ്പോര്‍ട്ടിലാണ് (State of the World’s Plant and Fungi report) ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
2020-ന് ശേഷം മാത്രം കണ്ടെത്തിയ 19,000 ഓളം സസ്യ, ഫംഗസ് (fungi) വര്‍ഗങ്ങളിൽ 77 ശതമാനവും വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ജൈവൈവിധ്യ നാശം, കാലാവസ്ഥാ മാറ്റം പോലുളള ഭീഷണികള്‍ വംശനാശത്തിനുള്ള ആക്കം കൂട്ടുന്നതായി ഗവേഷകര്‍ പറയുന്നു.
പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി കണക്കാക്കപ്പെടുന്ന ചെടികള്‍ കണ്ടെത്തുന്നതിനും മുന്നെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഐയുസിഎനില്‍ ഭീഷണി നേരിടുന്ന വിഭാഗങ്ങളെ പട്ടികപ്പെടുത്തുന്നത് സഹായകരമാകുമെന്ന് ഗവേഷകര്‍ കരുതുന്നു.
മാപ്പ് ചെയ്യപ്പെടാത്തതും പേര് നല്‍കാത്തതുമായ ചെടികളിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. അത് കൂടി കണക്കിലെടുത്തുള്ള സംരക്ഷണങ്ങള്‍ക്ക് നാം മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു