'വിഷുവം' ലോപിച്ചുണ്ടായ പദം; എന്നാണ് യഥാര്‍ഥ വിഷു? പാരമ്പര്യവും അല്‍പ്പം ശാസ്ത്രവിചാരവും | Biotalks

BIOTALKS
#ഡോ. സി. ജോര്‍ജ് തോമസ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വിഷുക്കണി, വിഷുക്കൈനീട്ടം ഇവയാണ് വിഷുവിനെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക.  വിഷുഅട, വിഷുക്കട്ട, വിഷുസദ്യ, വിഷുപക്ഷി, വിഷുഫലം....... എന്നിങ്ങനെ വിഷുവുമായി ബന്ധപ്പെട്ടുള്ള മറ്റു സംഗതികളും നിരവധി. വിഷുച്ചാലു കീറല്‍, വിഷുവിത, കൈക്കോട്ടുചാല്‍ എന്നിവയാണ് ക്യഷിയുമായി ബന്ധപ്പെട്ട് പറയാനുള്ളത്. പക്ഷേ, മുഖ്യം വിഷുക്കണിതന്നെ.  മിനുക്കിയ ഓട്ടുരുളിയില്‍ ഒരുക്കിവച്ച മംഗളകരമായ വസ്തുക്കള്‍, പ്രത്യേകിച്ച് വേനല്‍മാസങ്ങളിലെ കണിവെള്ളരി പോലുള്ള പച്ചക്കറികള്‍, ചക്ക, മാങ്ങ പോലുള്ള ഫലങ്ങള്‍, കണിക്കൊന്നപ്പൂവ് ഇവയൊക്കെ ഒരുക്കി കണികണ്ടാല്‍ ആ വര്‍ഷം ഏറ്റവും ശുഭമെന്നാണ് വിശ്വാസം. നമ്മുടെ തനത് കാര്‍ഷിക സംസ്‌കാരവുമായി അഭേദ്യമായ ബന്ധമാണ് വിഷുവിനുള്ളത്.

വിഷു ഒരു കാര്‍ഷികോത്സവം

Content Highlights: biotalks column on vishu and its science

Continue reading