പശ്ചിമഘട്ടത്തിലെ പാറമടകള്‍ നശിപ്പിക്കുന്നു -ശ്രീനിവാസന്‍

തലശ്ശേരി:പശ്ചിമഘട്ടത്തിലെ പാറമടകള്‍ നശിപ്പിക്കുകയാണെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബു പാറാലിനെക്കുറിച്ചുള്ള സി.ഡി. പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.നാട് വരള്‍ച്ചനേരിടുമ്പോള്‍ ജലസംരക്ഷണ പ്രവര്‍ത്തനത്തിനാണ് അടിയന്തരപ്രാധാന്യം നല്‍കേണ്ടത്. തീരത്തെ വ്യവസായശാലകളില്‍നിന്ന് മലിനജലം ഒഴുക്കുന്നതിനാല്‍ പെരിയാര്‍ മലിനമായിരിക്കുകയാണ്. ഇതുകാരണം പെരിയാറിന്റെ തീരദേശവാസികള്‍ മാരകരോഗത്തിന് അടിമകളാകുന്നു.മാഫിയകളെപ്പോലെയാണ് ചില വ്യവസായശാലകളുടെ പ്രവര്‍ത്തനം. നിലനില്‍പ്പിന്റെ അടിസ്ഥാനംതന്നെ ഭക്ഷണമാണ്. സാത്വികഭക്ഷണം കഴിച്ചാല്‍ സാത്വികഗുണം ലഭിക്കും. മറ്റുള്ളവരുടെ ജീവിതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ് വലിയകാര്യമെന്നും ശ്രീനിവാസന്‍ പറഞ്ഞു.എ.എന്‍.ഷംസീര്‍ എം.എല്‍.എ. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും സി.ഡി. ഏറ്റുവാങ്ങുകയുംചെയ്തു. നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന്‍ അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പി. പ്രിന്‍സ് അബ്രഹാം, നഗരസഭ ഉപാധ്യക്ഷ നജ്മ ഹാഷിം, വി.എ.നാരായണന്‍, പി.വി.സൈനുദ്ദീന്‍, മേജര്‍ പി.ഗോവിന്ദന്‍, കെ.ജെ.ജോര്‍ജ്, മുഹമ്മദലി, സി.സി.വര്‍ഗീസ്, ഉസീബ് ഉമ്മലില്‍ എന്നിവര്‍ സംസാരിച്ചു.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: