12 മണിക്കൂര്‍ കൊണ്ട് നട്ടത് ആറ് കോടി മരങ്ങള്‍: റെക്കോഡിലേക്ക് ഒരു സംസ്ഥാനം

ഭോപ്പാല്‍: 12 മണിക്കൂറുകൊണ്ട് മധ്യപ്രദേശില്‍ നട്ടുപിടിപ്പിച്ചത് 6.6 കോടി മരങ്ങള്‍. സംസ്ഥാനത്തെ 15 ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് ഇത്രയും മരങ്ങള്‍ നട്ടുപിടിപ്പിച്ചത്.
ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയുള്ള സമയത്താണ് നര്‍മദ നദീതടത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മരങ്ങള്‍ നട്ടത്. ലോകമെമ്പാടും ആഗോള താപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ഇന്ത്യയുടെ പാങ്കാളിത്തമാണ് സംസ്ഥാനത്തെ ജനങ്ങള്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
മധ്യപ്രദേശ് വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാത്രം നട്ടുപിടിപ്പിച്ചത് 3.4 കോടി മരങ്ങളാണ്. സംസ്ഥാനത്തെ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും മരങ്ങള്‍ നട്ടു. ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, മറ്റു തരത്തിലുള്ള മരങ്ങള്‍ തുടങ്ങി വിവിധയിനം മരങ്ങള്‍ നട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
बच्चों के नन्हें हाथों में पौधे और उसे लगाने की ललक देखकर मेरी आँखों में खुशी के आँसू आ गये। #MPPlants6CroreTrees#NarmadaSevaMissionpic.twitter.com/Hmhe1m4MQB
- ShivrajSingh Chouhan (@ChouhanShivraj) July 2, 2017
കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ മരങ്ങള്‍ നട്ടതിന്റെ റെക്കോര്‍ഡ് ആണ് മധ്യപ്രദേശ് ലക്ഷ്യമിടുന്നത്. ഇതിനായി ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ സംസ്ഥാനത്തെ മരംനടല്‍ വിലയിരുത്തിയിരുന്നു. ഇതിനു മുന്‍പ് 24 മണിക്കൂര്‍ സമയംകൊണ്ട് അഞ്ച് കോടി മരങ്ങള്‍ നട്ടതിന്റെ ലോക റെക്കോര്‍ഡ് ഉള്ളത് ഉത്തര്‍പ്രദേശിനാണ്.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ചെറുക്കുന്നതുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ ഉടമ്പടിയായ പാരിസ് എഗ്രിമെന്റിന്റെ ഭാഗമായി ഇന്ത്യയിലെ വനവല്‍കരണത്തിനായി 600 കോടി ചിലവഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ഇന്ത്യയുടെ 12 ശതമാനം പ്രദേശത്ത് വനവല്‍കരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ऋषियों की तपोभूमि, माँ नर्मदा के उद्गम स्थल अमरकंटक में पौधरोपण कर मैया से प्रदेश पर कृपा बनाये रखने की प्रार्थना की। #MPPlants6CroreTreespic.twitter.com/uy3JiJodAW
- ShivrajSingh Chouhan (@ChouhanShivraj) July 2, 2017


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: