വടകര ഷാഫി പിടിക്കും, കെ.കെ. ശൈലജ വൻ തോൽവിയിലേക്ക്; ലീഡ് ഒരുലക്ഷം കടന്നു

വടകര: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ വടകരപ്പോരില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. എതിരാളിയായ സി.പി.എമ്മിലെ കെ.കെ. ശൈലജയ്ക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ കഴിഞ്ഞില്ല. നിലവില്‍ ഷാഫിയുടെ ലീഡ് ഒരുലക്ഷം കടന്നു.
ഏറ്റവും പുതിയ വിവരമനുസരിച്ച് 505236 വോട്ടുകൾ നേടിയ ഷാഫി 105173 വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നത്. സി.പി.എമ്മിന്റെ കെ.കെ. ശൈലജയ്ക്ക് 400063 വോട്ടുകളും എൻ.ഡി.എ. സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് 99186 വോട്ടുമാണ് ലഭിച്ചത്.
Content Highlights: Shafi Parambil winning in Vatakara lok sabha constituency, margin crossed 1lakh Shailaja failing