KK ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി RMP നേതാവ് KS ഹരിഹരന്‍; വിവാദമായപ്പോൾ ഖേദപ്രകടനം

കോഴിക്കോട്: യു.ഡി.എഫ്- ആര്‍.എം.പി. ജനകീയ പ്രതിഷേധത്തില്‍ വിവാദപ്രസ്താവനയുമായി ആര്‍.എം.പി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയുമായി ബന്ധപ്പെട്ട അശ്ലീലവീഡിയോ വിവാദത്തോട് പ്രതികരിക്കവേയാണ് കെ.കെ. ശൈലജയേയും മഞ്ജുവാര്യരേയും അപമാനിക്കുന്ന പരാമർശം നടത്തിയത്.
വടകരയില്‍ നടന്ന 'സി.പി.എം. വര്‍ഗീയതയ്‌ക്കെതിരെ നാടൊരുമിക്കണം' ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ പങ്കുവെച്ച് കടുത്ത വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. രംഗത്തെത്തി.
കെ.എസ്. ഹരിഹരന്റെ പ്രസംഗത്തിൽ നിന്നുള്ള വാക്കുകള്‍:
കെ.എസ്.ഹരിഹരൻ എന്ന ഞരമ്പ് രോഗിയോടാണ്. "മഞ്ജു വാര്യർ" എന്താടാ സ്ത്രീയല്ലേ?? "മഞ്ജു വാര്യരുടെ പോൺ വീഡിയോ ആയിരുന്നെങ്കിൽ" എന്ന് നീ ആസ്വദിച്ച് പറഞ്ഞപ്പോൾ കൈയ്യടിച്ച സ്റ്റേജിലും പന്തലിലും ഇരുന്ന ആ കൂട്ടമാണ് വടകരയിലെ ഞരമ്പ് രോഗികളുടെ ആകെ തുക.സ്വയം "തിങ്ക് ടാങ്ക്" ചമയുന്ന നിന്നോളം മികച്ചൊരു പ്രാസംഗികനെ നിന്റെ വൃത്തികെട്ട വാക്കുകൾ കേട്ട് കൈയ്യടിച്ച ആ കൂട്ടത്തിന് ഇനി കിട്ടാനില്ല.അർഹിക്കുന്ന നേതാവിനെ തന്നെ അവർക്ക് കിട്ടിയിട്ടുണ്ട്.
Posted by PV ANVAR on Saturday, May 11, 2024
സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര് ചില സംഗതികള്‍ നടത്തിയാല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോര്‍ണോ വീഡിയോ ഉണ്ടാക്കി... ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോര്‍ണോ വീഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?
അതേസമയം പ്രസംഗം വിവാദമായതോടെ കെ.എസ്. ഹരിഹരൻ ഖേദപ്രകടനം നടത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം.
കെ.എസ്. ഹരിഹരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തക.രും എൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു.
Content Highlights: KS Hariharan obscene statement in RMPI- UDF programme