എല്‍ഡിഎഫിലെ അവഗണന; ഐഎന്‍എല്‍ വഹാബ് പക്ഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കും

എ.പി അബ്ദുള്‍ വഹാബ്. ഫോട്ടോ കെ.കെ പ്രവീണ്‍, മാതൃഭൂമി
എ.പി അബ്ദുള്‍ വഹാബ്. ഫോട്ടോ കെ.കെ പ്രവീണ്‍, മാതൃഭൂമി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഐ.എന്‍.എല്‍. വഹാബ് പക്ഷത്തിന്റെ തീരുമാനം. ചൊവ്വാഴ്ച കോഴിക്കോട്ട് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. അടുത്തമാസം അഞ്ചിന് ചേരുന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്യും.

പിളര്‍പ്പിന് ശേഷം ഐഎന്‍എല്‍ കാസിം ഇരിക്കൂര്‍ പക്ഷത്തിന് മുന്നണിയില്‍ കാര്യമായ പരിഗണന കൊടുക്കുന്നുവെന്നും വഹാബ് പക്ഷത്തെ മുന്നണിയോഗത്തിലേക്ക് ക്ഷണിക്കുന്നില്ലെന്നും നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം അറിയിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തും നല്‍കി. കത്തിന് മറുപടി ലഭിച്ചില്ലെന്നും അവഗണന തുടരുന്നുവെന്നും കാണിച്ചാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുളള തീരുമാനം.

Content Highlights: INL wahab fraction will absatin from Lok Sabha Election due to ignorance in LDF