ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വാഗ്ദാനങ്ങള്‍ ഞായറാഴ്ച അറിയാം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്.
"സങ്കൽപ് പത്ര്" എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ 'വികസിത് ഭാരത്'ന് പുറമെ ക്ഷേമ വികസന പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും പ്രാധാന്യം നൽകിയേക്കും.
ബി ആർ അംബേദ്കറുടെ ജന്മവാർഷികത്തിൽ നടക്കുന്ന പ്രകടന പത്രിക അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രി മോദിയ്ക്കൊപ്പം മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കും.
Content Highlights: BJP to release manifesto for Lok Sabha election