ആദ്യം ഉത്രാളിക്കാവിലമ്മയ്ക്ക് മാല; പിന്നെ സഖാവ് പര്യടനത്തിനിറങ്ങും

വടക്കാഞ്ചേരി: രാവിലെ നേരത്തേ ഉത്രാളിക്കാവിലെത്തും. ആദ്യം കഴകം പ്രവൃത്തി. ദേവിക്ക് ചാര്‍ത്താനുള്ള മാല കെട്ടിത്തീര്‍ന്നാല്‍ പിന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയാകും. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് സി.ആര്‍. കാര്‍ത്തികയുടെ ദിനചര്യയിപ്പോള്‍ ഇങ്ങനെയാണ്. എസ്എഫ്ഐയിലൂടെ സിപിഎമ്മിലെത്തിയ കാര്‍ത്തിക മത്സരിക്കുന്ന വടക്കാഞ്ചേരി 11-ാം ഡിവിഷനുമുണ്ട് സവിശേഷത. ഉത്രാളിപ്പൂരത്തിലെ പങ്കാളികളായ വടക്കാഞ്ചേരി, കുമരനെല്ലൂര്‍, എങ്കക്കാട് ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഏക ഡിവിഷനാണിത്.
ഈ ഡിവിഷനിലെ എതിര്‍ സ്ഥാനാര്‍ഥികളും ചില്ലറക്കാരല്ല. യുഡിഎഫിന്റെ സ്ഥാനാര്‍ഥി സന്ധ്യ കൊടയ്ക്കാടത്ത് മഹിള കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയും നിലവില്‍ വടക്കാഞ്ചേരി ടൗണ്‍ ഡിവിഷന്‍ കൗണ്‍സിലറുമാണ്. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ഗോപികാ മനോജ് മഹിളാമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയാണ്.
Content Highlights: Discover the unique morning routine of a Kerala election candidate in Vadakkenchery, blending temple rituals with political campaigning. See how she starts her day before heading out.