സൂക്ഷ്മപരിശോധന: കൊല്ലത്ത് 82 നാമനിർദേശ പത്രികകൾ തള്ളി; ആകെ ലഭിച്ചത് 12,135 എണ്ണം

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷ്മപരിശോധനയിൽ ജില്ലയിൽ ലഭിച്ച 82 നാമനിർദേശ പത്രികകൾ തള്ളി. വെള്ളിയാഴ്ചവരെ ജില്ലയിൽ ആകെ ലഭിച്ചത് 12,135 പത്രികകളാണ്. തിങ്കളാഴ്ചവരെ സ്ഥാനാർഥിത്വം പിൻവലിക്കാം.
പഞ്ചായത്തുകളിലേക്കുള്ള നാമനിർദേശ പത്രികകളിൽ 10 എണ്ണം കൂടുതൽ പരിശോധനകൾക്കായി മാറ്റി. ജില്ലാപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും (ഇത്തിക്കര) ഓരോ പത്രികകൾ വീതവും മാറ്റിവെച്ചിട്ടുണ്ട്. കോർപ്പറേഷനിലെ ആറ് പത്രികകൾ തള്ളി.
പഞ്ചായത്തുകളിൽ തള്ളിയ പത്രികകളുടെ എണ്ണം
:കുലശേഖരപുരം-രണ്ട്, ശാസ്താംകോട്ട-മൂന്ന്, കുന്നത്തൂർ-മൂന്ന്, മൈനാഗപ്പള്ളി-രണ്ട്, പവിത്രേശ്വരം-ഒന്ന്, വിളക്കുടി-ഒന്ന്, തലവൂർ-രണ്ട്, പട്ടാഴി-രണ്ട്, ഏരൂർ-രണ്ട്, ഇടമുളയ്ക്കൽ-ഒൻപത്, വെളിയം-ഒന്ന്, പനയം-ഒന്ന്, കുണ്ടറ-രണ്ട്, തെക്കുംഭാഗം-നാല്, ചവറ-ഒന്ന്, ഇളമ്പള്ളൂർ-ഒന്ന്, നെടുമ്പന-മൂന്ന്, വെളിനല്ലൂർ-ഒന്ന്, പൂതക്കുളം-നാല്, ചിറക്കര-രണ്ട്.
ബ്ലോക്ക് പഞ്ചായത്തുകൾ
:കൊട്ടാരക്കര-ഒന്ന്, ചവറ-ഒന്ന്, മുഖത്തല-23
നഗരസഭ
:പരവൂർ-മൂന്ന്, പുനലൂർ-ഒന്ന്
പത്രിക മാറ്റിവെച്ചവ
:തെന്മല-ഒന്ന്, ആര്യങ്കാവ്-മൂന്ന്, നെടുവത്തൂർ-ഒന്ന്, കൊറ്റങ്കര-ഒന്ന്, നിലമേൽ-ഒന്ന്.
Content Highlights: Kollam district rejects 82 nominations for local body elections after scrutiny. Over 12,000 nominations received. Candidates can withdraw until Monday.