കൊല്ലം കോർപ്പറേഷനിൽ സ്ഥാനാർഥികളായി 21കാരായ വിദ്യാർഥിനികൾ; കോൺഗ്രസിന്റെ രണ്ടാംപട്ടികയിൽ യുവനിരയ്ക്ക് പ്രാധാന്യം

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊല്ലം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുൻപേ കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയും പുറത്തിറക്കി. ഒൻപതുപേരുടെ പട്ടികയാണ് ഞായറാഴ്ച പുറത്തിറക്കിയത്. കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രാധാന്യം നൽകിയുള്ളതാണ് പുതിയ പട്ടിക.

വള്ളിക്കീഴിൽ കൊട്ടിയം എൻഎസ്എസ് ലോ കോളേജ് യൂണിറ്റ് ഭാരവാഹി കെ.എസ്. ആർച്ച, മുണ്ടയ്ക്കലിൽ കൊല്ലം എസ്എൻ കോളേജ് കെഎസ്‌യു യൂണിറ്റ് ജനറൽ സെക്രട്ടറി ജയലക്ഷ്മി എന്നിവരാണ് മത്സരിക്കുന്നത്. 21 വയസ്സുകാരാണ് ഇരുവരും. കോളേജ് ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാറാണ് സ്ഥാനാർഥി. കുരീപ്പുഴയിൽ മുൻ കൗൺസിലർ ബി. അജിത്കുമാറും അഞ്ചാലുംമൂട് വെസ്റ്റിൽ റീജാ സുഗുണനും ഉളിയക്കോവിലിൽ എസ്.ആർ. റെജിയും പാൽക്കുളങ്ങരയിൽ ജി. മണിയും അമ്മൻനടയിൽ വി.എം. പ്രിജിയും കച്ചേരിയിൽ ഡിസിസി ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി.ശർമയുമാണ് കോൺഗ്രസ് സ്ഥാനാർഥികൾ.

134 സ്ഥാനാർഥികളാണ് കോൺഗ്രസിന്റെ ആദ്യപട്ടികയിൽ ഉണ്ടായിരുന്നത്. 18 സീറ്റിൽ സ്ഥാനാർഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കോർപ്പറേഷന്റെ ചുമതലയുള്ള കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം വി.എസ്. ശിവകുമാർ അറിയിച്ചു.
കുരീപ്പുഴ വെസ്ലിനെച്ചൊല്ലി മുന്നണിയിൽ പോര്

യുഡിഎഫിലെ ധാരണപ്രകാരം കുരീപ്പുഴ വെസ്റ്റ് ഡിവിഷൻ ഫോർവേ ഡ് ബ്ലോക്കിന് നൽകിയിരുന്നതാണ്. എന്നാൽ സീറ്റ് തങ്ങൾക്ക് തിരിച്ചുകി ട്ടണമെന്ന് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫോർവേഡ് ബ്ലോക്ക് ഇതിന് തയ്യാറായില്ല. ശനിയാഴ്ച ഡിവിഷനിലെ സ്ഥാ നാർഥിയായി ഷംനാദ് മുതിരപ്പറമ്പിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി യോഗം ചേർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ഷാനവാസിനെ പ്രഖ്യാപിച്ച് ചുവരെഴുത്തും നടത്തി. നിലവിൽ കോൺഗ്രസിൻ്റെ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചുവരു ന്ന ആളെ, ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥിയാക്കിയതിലും പ്രതിഷേധ മുയരുന്നുണ്ട്. ഷാനവാസിന്റെ വിജയത്തിനായുള്ള നടപടികളുമായി മു ന്നോട്ടുപോകാനാണ് ഡിവിഷൻ കമ്മിറ്റിയുടെ തീരുമാനം


 

Content Highlights: Kollam Congress list gives youth leaders prime spotlight