അനിൽകുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതിയെന്ന് സൂചന; വകുപ്പുവിഭജനം പൂർത്തിയാക്കി പട്ടിക കെെമാറി

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖവകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾക്ക് പുറമെ കയർ വകുപ്പിന്റെ ചുമതലയും രമേശ് ചെന്നിത്തലയ്ക്കാണ്.

തുടക്കത്തിൽ കേട്ടതിൽനിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പുവിഭജനത്തിലുണ്ടായിട്ടുണ്ടെന്നാണ് വിവരം. രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ വകുപ്പുവിഭജനപട്ടിക ഗവർണർക്ക് കൈമാറി. വകുപ്പ് വിഭജനത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തുവരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പ്രധാന വകുപ്പായ റവന്യൂവിന്റെ ചുമതലയാണ് നൽകുക എന്നാണ് കേട്ടിരുന്നതെങ്കിലും അവസാന നിമിഷം അത് എ.പി അനിൽകുമാറിന് നൽകിയെന്നാണ് റിപ്പോർട്ട്. അനിൽകുമാറിന് ലഭിക്കുമെന്ന് കേട്ടിരുന്ന വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് സണ്ണി ജോസഫിനെന്നാണ് സൂചന.

updating….. 

Content Highlights: VD Satheesan assumes control of General Administration, Finance, Law, and Ports., Ramesh Chennithala appointed to Home and Vigilance departments., Portfolio allocation finalized after significant last-minute revisions., Official list submitted to the Governor for approval.