43 എംഎൽഎമാരുടെ പിന്തുണ ഉറപ്പ്, മൂന്ന് സ്വതന്ത്രരും പിന്തുണയ്ക്കും- അവകാശവാദവുമായി വേണുഗോപാൽ പക്ഷം

ന്യൂഡൽഹി: മുഖ്യമന്ത്രിസ്ഥാന ചർച്ചകൾ സജീവമാകുന്നതിനിടെ കോൺഗ്രസ് നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ഉറപ്പെന്ന് കെ.സി. വേണുഗോപാൽ പക്ഷം. കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 35 പേർ കെ.സി. വേണുഗോപാലിന് ഒപ്പമാണെന്നും 10 എ ഗ്രൂപ്പ് എംഎൽഎമാരിൽ എട്ട് പേരും കെ.സിയെ പിന്തുണച്ചേക്കുമെന്നുമാണ് അവകാശവാദം. മൂന്ന് സ്വാതന്ത്രരുടെ പിന്തുണയും കെ.സി. പക്ഷം അവകാശപ്പെടുന്നുണ്ട്.
എംഎൽഎമാരുടെ തലയെണ്ണിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെങ്കിൽ കെസിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നാണ് കെ.സി. ഗ്രൂപ്പ് പറയുന്നത്. കോൺഗ്രസ് നിരീക്ഷകർ കേരളത്തിൽ എത്തുമ്പോൾ 43 കോൺഗ്രസ് എംഎൽഎമാർ കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാട് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും. അതേസമയം. വിജയിച്ച എ ഗ്രൂപ്പ് എംഎൽഎ മാരായ ദീപക് ജോയ് (തൃപ്പൂണിത്തുറ), എ. വിൻസെന്റ് (കോവളം) എന്നിവരുടെ പിന്തുണ കെ.സി. പക്ഷം പൂർണമായും പ്രതീക്ഷിക്കുന്നില്ല
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെങ്കിൽ രാഹുൽ ഗാന്ധിയുടേയുടെയും പ്രിയങ്ക ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പിന്തുണ അനിവാര്യമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഗാന്ധികുടുംബത്തിന്റെ മനസ്സ് എന്താണെന്ന് ഇത് വരെയും വ്യക്തമല്ല.
Content Highlights: KC Venugopal camp claims majority support of 35 out of 63 Congress MLAs., Support includes 8 out of 10 A-group MLAs and 3 independent candidates., Total expected support count projected at 43 MLAs., Final decision on CM remains subject to approval from the Gandhi family.