ആവേശമായി കെ.സുരേന്ദ്രന്റെ റോഡ്‌ഷോ

#ന്യൂസ് ഡെസ്ക്
• എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപ്പള ബായിക്കട്ടയിൽനിന്ന്‌ പൈവളിഗെയിലേക്ക് നടത്തിയ റോഡ് ഷോയ്ക്കിടെ പോപ്പറിൽ വിതറിയ കടലാസ് കഷണങ്ങൾ മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി കെ. സുരേന്ദ്രൻ കൗതുകത്തോടെ നോക്കുന്നു. ബ്രിജേഷ് ചൗട്ട എം.പി., കെ. സുരേന്ദ്രന്റെ ഭാര്യ ഷീബ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി എന്നിവർ സമീപം

ഉപ്പള: പ്രവർത്തകരിൽ ആവേശം നിറച്ച് മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രന്റെ റോഡ് ഷോ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ബായ്ക്കട്ടയിൽ നിന്നാരംഭിച്ച റോഡ് ഷോ പൈവളിഗെ നഗറിൽ അവസാനിച്ചു.

നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എം.പി. ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരത്തിന്റെ വികസനമുരടിപ്പ് അവസാനിപ്പിക്കാൻ കെ.സുരേന്ദ്രനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെയും നരേന്ദ്രമോദിയുടെയും ചിത്രങ്ങളും കാവിയും പച്ചയും ബലൂണുകളും ബി.ജെ.പി.യുടെ കൊടികളുമേന്തിയാണ് പ്രവർത്തകർ റാലിയിൽ പങ്കെടുത്തത്. ഭരത് ഷെട്ടി എം.എൽ.എ., ജില്ലാ പ്രസിഡന്റും കാസർകോട് മണ്ഡലം സ്ഥാനാർഥിയുമായ എം.എൽ.അശ്വനി, വിജയ് കുമാർ റായ്, സുനിൽ അനന്തപുരം, ആദർശ് മഞ്ചേശ്വരം തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: K. Surendran's high-energy roadshow from Baikkatta to Paivalike., Brijesh Chouta MP inaugurated the rally, emphasizing development., Strong participation from NDA leaders including M.L. Ashwini and Bharat Shetty., Focus on BJP's development agenda for the Manjeshwar constituency.