മാവോവാദി ആക്രമണം; ഛത്തീസ്ഗഢിൽ ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ടു

രത്തന്‍ ദുബെ | Photo: twitter.com/UpdateChaser
രത്തന്‍ ദുബെ | Photo: twitter.com/UpdateChaser

റായ്പുര്‍: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഛത്തീസ്ഗഢില്‍ ബി.ജെ.പി. നേതാവ് മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ ബി.ജെ.പി. നേതാവ് രത്തന്‍ ദുബെ ആണ് കൊല്ലപ്പെട്ടത്. 

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ദുബെയെ കുത്തികൊലപ്പെടുത്തുകയാണെന്നായിരുന്നു എന്ന് പോലീസ് പറയുന്നു. ആക്രമണത്തിനു പിന്നിലുള്ള മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം സര്‍ഖേദ ജില്ലയിലും മാവോവാദി ആക്രമണത്തില്‍ ഒരു ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ടിരുന്നു. 

നവംബര്‍ 7-ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കാനിരിക്കുന്ന 20 മണ്ഡലങ്ങളിലൊന്നാണ് നാരായണ്‍പുര്‍. നവംബര്‍ 17-നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്.

Content Highlights: chhattisgarh assembly polls bjp leader killed in naxalities ahead election