പോളിടെക്നിക് ഡിപ്ലോമ മൂന്നാം സ്പോട്ട് അഡ്മിഷന്‍ നാളെമുതല്‍

സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക്കോളേജുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി നവംബര്‍ 16 മുതല്‍ 20 വരെയുള്ള തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപനമാറ്റമോ ബ്രാഞ്ച്മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പുതിയതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും (റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) പങ്കെടുക്കാം.
നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഒഴിവുകള്‍ പരിശോധിച്ചശേഷം ഓരോ സ്ഥാപനത്തിലെയും റാങ്ക് അടിസ്ഥാനത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്ന സമയക്രമം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകര്‍ ബന്ധപ്പെട്ട കോളേജുകളില്‍ ഹാജരാകണം.
Content Highlights: third spot admission for polytechnic diploma starts tommorrow
Content Highlights: