'ക്രിയേറ്റീവ്' ആയ ജോലിയാണോ സ്വപ്‌നം; ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പഠിക്കാം

Saintgits College of Engineering, Kottayam
Saintgits College of Engineering, Kottayam

കോട്ടയം സെന്റ്ഗിറ്റ്സ് എന്‍ജിനീയറിങ് കോളേജ് (ഓട്ടോണമസ്) നാല് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി ഡെസ്.) ആരംഭിക്കുന്നു.   KTU-യുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജിലെ 30 സീറ്റുകളുള്ള ഈ കോഴ്സിന് AICTE അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രൊഡക്ട് ഡിസൈന്‍, കമ്മ്യുണിക്കേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന്‍  ഡിസൈന്‍ എന്നിവയാണ് സ്‌പെഷ്യലൈസേഷനുകളായി കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്.  

ഐടി, മീഡിയ, പബ്ലിഷിങ്, മാനുഫാക്ചറിങ് മേഖലകളില്‍ മികച്ച തൊഴില്‍ സാധ്യതകളുണ്ടെങ്കിലും ഇത്തരം കോഴ്‌സുകള്‍ പഠിക്കാന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഈ മേഖല തിരഞ്ഞെടുക്കുന്നവര്‍ക്ക് കേരളത്തില്‍ തന്നെ പഠിക്കാനുള്ള അവസരമൊരുങ്ങുകയാണ് ഇപ്പോള്‍. പഠനത്തിനൊപ്പം പ്രായോഗിക പരിശീലനവും കാമ്പസ് ഉറപ്പാക്കുന്നു. 

കല, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിക്കുന്ന ഡിസൈന്‍ കോഴ്സിന്റെ ഇന്റര്‍ ഡിസിപ്ലിനറി സ്വഭാവം ആധുനികലോകത്തിന്റെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുന്നതിന് കൂടുതല്‍ അനുയോജ്യമാണ്. ചിത്രരചന, വിഷ്വലൈസേഷന്‍ എന്നിവക്കൊപ്പം  ക്രിയേറ്റിവ് തിങ്കിംഗ് മെച്ചപ്പെടുത്തതിനാണ് പഠനത്തില്‍ ഊന്നല്‍ നല്‍കുന്നത്.  
വ്യത്യസ്ത സ്പെഷ്യലൈസേഷനുകളില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് വിദ്യാര്‍ഥികള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം പഠനം നടത്താവുന്നതുമാണ്. 

ഒസെയിന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ വിവിധകോഴ്സുകളിലേയ്ക്ക്  പ്രവേശനത്തിന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്- www.saintgits.org

Content Highlights: Saintgits College of Engineering B.Des Courses