പഠിക്കാം, ജോലി നേടാം; ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് വിളിക്കുന്നു

വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്വയംസംരംഭകരാകാനും വേണ്ട നൈപുണികള്‍ വളര്‍ത്തിയെടുക്കാന്‍ സഹായകരമായ കോഴ്‌സുകളിലേക്ക് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) സ്‌കൂള്‍ ഓഫ് വൊക്കേഷണല്‍ എജ്യുക്കേഷന്‍ (എസ്.വി.ഇ.) അപേക്ഷ ക്ഷണിച്ചു.
വര്‍ക്ക് ഇന്റഗ്രേറ്റഡ് ട്രെയിനിങ് പ്രോഗ്രാം
ബാച്ച്ലര്‍ ഓഫ് വൊക്കേഷന്‍ (ബി.വോക്.), ഡിപ്ലോമ, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ തലങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വര്‍ക്ക് ഇന്റഗ്രേറ്റഡ് ട്രെയിനിങ് പ്രോഗ്രാം എന്ന സമീപനത്തിലൂടെ പ്രോഗ്രാമിന്റെ ഭാഗമായി തൊഴിലിടം അടിസ്ഥാനമാക്കിയുള്ള വ്യാവസായിക പ്രവൃത്തിപരിചയം നേടി വിദ്യാര്‍ഥികള്‍ക്ക് നൈപുണികള്‍ മെച്ചപ്പെടുത്താം. ഇന്റേണ്‍ഷിപ്പുണ്ട്. ഓണ്‍ ദി ജോബ് ട്രെയിനിങ്, അതിന്റെ ഭാഗമായുള്ള സ്‌റ്റൈപ്പെന്‍ഡ് (ഏണ്‍ വൈല്‍ യൂ ലേണ്‍) എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.
കൂടുതൽ വിദ്യാഭ്യാസ വാർത്തകൾക്കായി JOIN Whatsapp group
ബി.വോക്.
മൂന്നുവര്‍ഷം. അഗ്രിക്കള്‍ച്ചര്‍, ഓട്ടോമൊബൈല്‍ സര്‍വീസിങ് ടെക്‌നോളജി, ഓട്ടോമോട്ടീവ് മാനുഫാക്ചറിങ് ടെക്‌നോളജി, ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ്, ഇന്‍ഡസ്ട്രിയല്‍ ടൂള്‍ മാനുഫാക്ചറിങ്, മെക്കട്രോണിക്‌സ് ടെക്‌നോളജി, പ്രൊഡക്ഷന്‍ ടെക്‌നോളജി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍, ഏര്‍ളി ചൈല്‍ഡ് െഡവലപ്‌മെന്റ്, ഇലക്ട്രോണിക് മാനുഫാക്ചറിങ് സര്‍വീസസ്, ഓഫീസ് ഓട്ടോമേഷന്‍ ഡിവൈസസ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ഒപ്റ്റോമെട്രി, ഡയാലിസിസ് ടെക്‌നോളജി, പേഷ്യന്റ് കെയര്‍ മാനേജ്‌മെന്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ്, പ്രിന്റിങ് ആന്‍ഡ് പാക്കേജിങ്, സോഫ്റ്റ്വേര്‍ ഡെവലപ്‌മെന്റ്, ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിങ്, മാനുഫാക്ചറിങ് ടെക്‌നോളജി (ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി), സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ്, ഗ്രാഫിക് ആന്‍ഡ് മള്‍ട്ടിമീഡിയ, ജേണലിസം, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ഹെറിറ്റേജ്, റീട്ടെയില്‍ മാനേജ്‌മെന്റ്, സോഷ്യല്‍ റിസര്‍ച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ലേണിങ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ടെലികോം പ്രോഡക്ട്‌സ് ആന്‍ഡ് സര്‍വീസസ് മാനേജ്‌മെന്റ്.
യോഗ്യത: ബന്ധപ്പെട്ട സ്ട്രീമില്‍ 10+2/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി ഡിപ്ലോമയോടെയും രണ്ടുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി അഡ്വാന്‍സ്ഡ് ഡിപ്ലോമയോടെയും വൊക്കേഷന്‍പ്രോഗ്രാമില്‍നിന്ന് പുറത്തുവരാം.
ഡിപ്ലോമ
അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് അഗ്രി ഇന്‍പുട്ട് മാനേജ്‌മെന്റ്, ഓട്ടോ ഡയഗണോസിസ് ആന്‍ഡ് റിപ്പയര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നിക്‌സ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍, ജറിയാട്രിക് കെയര്‍. ഏതെങ്കിലും സ്ട്രീമില്‍ 10+2/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവിധ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷ
പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍, പ്രവേശനവ്യവസ്ഥകള്‍ തുടങ്ങിയവ admissions.tiss.edu ല്‍ ലഭിക്കും (സ്‌കൂള്‍ ഓഫ് വൊക്കേഷണല്‍ എജ്യുക്കേഷന്‍ ലിങ്ക്) അപേക്ഷ sve.tiss.edu/TISS/admission/ വഴി ജൂണ്‍ 30-നകം നല്‍കാം.
Content Highlights: professional course in Tata Institute of social sciences