ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ യോഗ്യത. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് പ്രോഗ്രാമിന്റെ അംഗീകൃത പഠന കേന്ദ്രം. ഒരു വര്‍ഷമാണ് പ്രോഗ്രാം ദൈര്‍ഘ്യം.
ഓണ്‍ലൈനിലോ, നേരിട്ടോ നടക്കുന്ന തിയറി ക്ലാസുകള്‍, നിര്‍ബന്ധിത പ്രാക്ടിക്കല്‍ ക്ലാസുകള്‍, ക്ലിനിക്കല്‍ സന്ദര്‍ശനങ്ങള്‍, ഇന്റേണ്‍ഷിപ്പ് എന്നിങ്ങനെ വ്യത്യസ്ത പഠനമാര്‍ഗങ്ങളുണ്ട്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡിക്കല്‍ റെക്കോഡ്സ് ടെക്നിഷ്യന്‍, മെഡിക്കല്‍ കോഡര്‍, മെഡിക്കല്‍ ബില്ലിങ് ടെക്നിഷ്യന്‍, റവന്യൂ സൈക്കിള്‍ മാനേജര്‍, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജര്‍, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്, ഹെല്‍ത്ത് ഡേറ്റാ അനലിസ്റ്റ്, മെഡിക്കല്‍ ബില്ലര്‍, എ.ആര്‍. കോളര്‍, ഇ.എച്ച്.ആര്‍. ആന്‍ഡ് ഇ.എം.ആര്‍. ടെക്നിഷ്യന്‍ എന്നിങ്ങനെയുള്ള തൊഴിലുകളില്‍ പ്രാവീണ്യം ലഭിക്കും.
അപേക്ഷ app.srccc.in/register വഴി നല്‍കാം. അവസാന തീയതി: ഫെബ്രുവരി 28. വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം - 33 | 0471-2325101, 8281114464 | wwws.rccc.in
Content Highlights: diploma in health information management course kerala