കെ-ഡിസ്‌കിന്റെ യങ് ഇന്നവേറ്റേര്‍സ് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ ( K-DISC ) ' യങ് ഇന്നവേറ്റേർസ് പ്രോഗ്രാമിനുള്ള ' (YIP ) റെജിസ്ട്രേഷൻ ആരംഭിച്ചു. വേറിട്ട ചിന്തകൾ വിദ്യാർഥികളിൽ നിന്നും കണ്ടെത്തി പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യങ് ഇന്നവേറ്റേർസ് പ്രോഗ്രാം നടത്തുന്നത്.
2018-ലാണ് പദ്ധതി ആരംഭിച്ചത്. മൂന്നു വർഷം കാലാവധിയുള്ള ഈ പദ്ധതിയുടെ 2020 -2023 ഐഡിയ രജിസ്ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ വഴിയാണ് ഐഡിയ പ്രസന്റേഷനും സെമിനാറുകളും നടക്കുന്നത്. കൃഷി, മൃഗ സംരക്ഷണം,സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്നോളജി , യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപ്പതി, മാലിന്യ സംസ്കരണം, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ, മത്സ്യബന്ധനമേഖല തുടങ്ങി 21 വിഷയങ്ങളിൽ ആശയങ്ങൾ അവതരിപ്പിക്കാം
12 മുതൽ 32 വരെ പ്രായപരിധിയിലുള്ള സ്കൂൾ വിദ്യാർഥികൾ മുതൽ ഗവേഷക വിദ്യാർഥികൾക്ക് വരെ പദ്ധതിയിൽ പങ്കാളികളാവാം. ജൂലായ് 29 ആണ് അവസാന തീയതി.
വിശദവിവരങ്ങൾക്ക് https://yip.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Content Highlights: Register now for Young Innovators Program of KDISC
Content Highlights: