പോളിടെക്നിക് ലാറ്ററൽ എൻട്രി: 20 മുതൽ സ്പോട്ട് അഡ്മിഷൻ

Representative Image/Ai Image
Representative Image/Ai Image

സർക്കാർ/ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷേയറിങ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക്‌ നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ ജൂൺ 20 മുതൽ 23 വരെ അതതു സ്ഥാപനങ്ങളിൽ െവച്ച് നടക്കും. അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ (18/06/2025 മുതൽ) പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് പുതിയ ഓപ്ഷനുകൾ നൽകാം.

നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

Content Highlights: Kerala Polytechnic Lateral Entry Spot Admission