ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

മലപ്പുറം: പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകുന്ന മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
ഇതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വർഷം 1500 രൂപയാണ് സ്കോളർഷിപ്പ് തുക. കുടുംബ വാർഷികവരുമാനം 2,50,000ത്തിൽ കവിയാൻ പാടില്ല. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം.
Content Highlights: Margadeepam Scholarship 2024: Apply Now!