പ്ലസ്‌ വൺ; കഴിഞ്ഞ വർഷം ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ പ്ലസ് വൺ സീറ്റുകൾ. മെറിറ്റ് സീറ്റുകൾ ഉൾപ്പെടെയാണിത്.

മെറിറ്റ് വിഭാഗത്തിൽ മൊത്തം 19,758 സീറ്റാണ് ഒഴിഞ്ഞുകിടന്നത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവ്-2339. പത്തനംതിട്ട-2275, ആലപ്പുഴ-2099, കോട്ടയം-1928 എന്നിങ്ങനെയും.

മാനേജ്‌മെന്റ് സീറ്റുകളിൽ മൊത്തം 4323 സീറ്റുകളുടെ ഒഴിവുണ്ടായി. അൺ എയ്ഡഡ് സ്കൂളിലാവട്ടെ 28,128 സീറ്റ്‌ ഒഴിഞ്ഞുകിടന്നു. മെറിറ്റിലുള്ള 19,758 സീറ്റ് ഉൾപ്പെടെ കൂട്ടുമ്പോൾ മൊത്തം 52,209 സീറ്റിൽ ഒഴിവുവന്നു.

പ്ലസ് വൺ പ്രവേശനത്തിനായി മൊത്തം 4,79,749 അപേക്ഷ ലഭിച്ചു. ഇതിൽ മെറിറ്റ് സീറ്റിൽ 3,03,345 പേർ, മാനേജ്‌മെന്റ്-34,635 പേർ, അൺ എയ്ഡഡ്-25,527 പേർ എന്നിങ്ങനെ പ്രവേശനം ലഭിച്ചു. മൊത്തം 3,63,507 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി.

ഒഴിഞ്ഞുകിടന്ന സീറ്റുകൾ
ജില്ല മാനേജ്‌മെന്റ് മെറിറ്റ് അൺഎയ്ഡഡ്
തിരുവനന്തപുരം 1787 599 3044
കൊല്ലം 2339 590 2391
പത്തനംതിട്ട 2275 316 1385
ആലപ്പുഴ 2099 328 957
കോട്ടയം 1928 161

1233

ഇടുക്കി 1196 79 610
എറണാകുളം 1776 376

2761

തൃശ്ശൂർ 1765 435 2972
പാലക്കാട് 347 311

2188

കോഴിക്കോട് 438 213 2346
മലപ്പുറം 770 540 5565
വയനാട് 462 79

162

കണ്ണൂർ 1351 180

1337

കാസർകോട് 1225 116 1177

Content Highlights: Total of 52,209 Plus One seats remained vacant last academic year., Merit seats accounted for 19,758 vacancies, with Kollam district reporting the highest., Management and unaided schools reported 4,323 and 28,128 vacancies respectively., A total of 3,63,507 students secured admissions out of 4,79,749 applicants.