+1 ഫലം വന്നു; വേദിയിലിരുന്ന മാളവികയ്ക്ക് ബൊക്കെ നൽകി വിദ്യാഭ്യാസ മന്ത്രിയുടെ സർപ്രൈസ് അഭിനന്ദനം

#Education desk
വിദ്യാഭ്യാസ മന്ത്രി മാളവികയ്യ്ക്ക് ബൊക്കെ നൽകി അഭിനന്ദിക്കുന്നു
വിദ്യാഭ്യാസ മന്ത്രി മാളവികയ്യ്ക്ക് ബൊക്കെ നൽകി അഭിനന്ദിക്കുന്നു

പാലക്കാട്: പൊതുപരിപാടിക്കിടെ പ്ലസ് വൺ പരീക്ഷാഫലം വന്നതിനു പിന്നാലെ, ഫുൾ മാർക്ക് നേടിയ വിദ്യാർത്ഥിനിയെ വേദിയിൽ വരുത്തി  അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി. മണ്ണാർക്കാട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഐഡിയ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ഈ ചടങ്ങിനിടെയാണ് പ്ലസ് വൺ ഫലപ്രഖ്യാപന വാർത്ത വരുന്നത്. 

സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി മാളവിക കെ.കെയ്ക്കാണ് ഫുൾ മാർക്ക്. ഇത് അറിഞ്ഞയുടൻ സദസിൽ ഉണ്ടായിരുന്ന മാളവികയെ വേദിയിൽ വിളിച്ചുവരുത്തി തനിക്ക് ലഭിച്ച ബൊക്കെ നൽകി മന്ത്രി അഭിനന്ദിക്കുകയായിരുന്നു. 

2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഫലമാണ് ഇന്ന്(വെള്ളിയാഴ്ച) മൂന്ന് മണിയോടെ പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04,722 പേരുടെ ഫലമാണ് ലഭ്യമായത്. 

Content Highlights: During a public event in Mannarkkad, Kerala's Education Minister N. Shamsuddeen directly congratulated and presented a bouquet to computer science student Malavika K.K., who scored full marks in the newly announced Plus One higher secondary exams.