പി.ജി. ഹോമിയോ, ആയുർവേദം, ജനറൽ നഴ്സിങ്: പ്രധാന അലോട്മെന്റ് വിവരങ്ങൾ

പി.ജി. ഹോമിയോ: താത്കാലിക അലോട്മെൻറ്
തിരുവനന്തപുരം: സർക്കാർ ഹോമിയോ കോളേജുകളിലെ ഹോമിയോ കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താത്കാലിക അലോട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. പരാതികൾ 10-ന് രാവിലെ 10-നകം നൽകണം.
പി.ജി. ആയുർവേദം: ന്യൂനത പരിഹരിക്കാം
തിരുവനന്തപുരം: പി.ജി. ആയുർവേദ കോഴ്സിൽ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ ന്യൂനത പരിഹരിക്കാൻ 10-ന് ഉച്ചയ്ക്ക് 12വരെ സമയം നൽകി. ഓൺലൈൻ ഓപ്ഷൻ 11-ന് രാവിലെ 10വരെ രജിസ്റ്റർ ചെയ്യാം.
ജനറൽ നഴ്സിങ് സ്പോട്ട് അലോട്മെന്റ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിനും ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിനുമുള്ള സ്പോട്ട് അലോട്മെന്റ് 12-ന് രാവിലെ 10-ന് എൽ.ബി.എസ്. ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. വെബ്സൈറ്റ്: www.lbscentre.kerala.gov.in, ഫോൺ: 0471-2560361.
ഉറുദു സ്കോളർഷിപ്പ്
തിരുവനന്തപുരം: 2025-26ൽ ഉറുദു ഒന്നാം ഭാഷയായി പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും രണ്ടാം ഭാഷയായി ഹയർ സെക്കൻഡറിയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഇബ്രാഹിം സുലൈമാൻ സേഠ് ഉറുദു സ്കോളർഷിപ്പിന് അപേക്ഷിക്കാം.
1,000 രൂപയാണ് സ്കോളർഷിപ്പ്. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്കും അപേക്ഷിക്കാം.
അവസാന തീയതി ഡിസംബർ 10. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, 0471-2300523.
Content Highlights: PG Homeo first phase temporary allotment list published by CEE Kerala