സൈബർ സെക്യൂരിറ്റിയിൽ കരിയർ നേടാം; കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പി.ജി. ഡിപ്ലോമ കോഴ്സ്

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി പി.ജി. ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
വ്യവസായ മേഖലയുടെ നിലവിലെ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു വർഷത്തെ പ്രൊഫഷണൽ കോഴ്സ്, സൈബർ സുരക്ഷാ മേഖലയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ട് വിദ്യാർത്ഥികളെ പ്രായോഗിക പരിശീലനത്തിലൂടെ സജ്ജരാക്കുന്നതാണ്. പ്രോജക്ട് അധിഷ്ഠിത പഠനം, വ്യവസായ നിലവാരമുള്ള പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് പിന്തുണ എന്നിവയാണ് കോഴ്സിന്റെ പ്രധാന സവിശേഷതകൾ.
പ്രധാന സവിശേഷതകൾ
- വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള സിലബസ്
- യഥാർത്ഥ പ്രോജക്ടുകളിലൂടെ പ്രായോഗിക പരിശീലനം
- ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പി.ജി. ഡിപ്ലോമയ്ക്കൊപ്പം EC-Council അല്ലെങ്കിൽ CompTIA യുടെ ഇൻഡസ്ട്രി അംഗീകൃത സർട്ടിഫിക്കേഷൻ
- നിർബന്ധിത ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് സഹായവും
- കോഴ്സ് ദൈർഘ്യം: 1 വർഷം
- യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം
- പഠനരീതി: ക്ലാസ് റൂം പരിശീലനം, ലാബ് സെഷനുകൾ, പ്രോജക്ട് അധിഷ്ഠിത പഠനം
- പ്ലേസ്‌മെന്റ് സഹായം: ലഭ്യമാണ്
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും: https://duk.ac.in/post-graduate-diploma-in-cyber-security/
- ഫോൺ: 7025925225, 9400052523
Content Highlights: Digital University Kerala has invited applications for its one-year professional PG Diploma in Cyber Security, offering graduates from any discipline hands-on practical training, dual industry certifications (EC-Council/CompTIA), and assured placement assistance.