ഇനി കാത്തിരിക്കേണ്ട; ബാക്ക്‌ലോഗ് എഴുതിയെടുക്കാൻ ജാമിയയിൽ നേരിട്ട് കമ്പാർട്ട്മെന്റ് പരീക്ഷ

#Education desk
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ കവാടം
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ കവാടം

ന്യൂഡൽഹി: സർവകലാശാല പരീക്ഷാ നിയമങ്ങളിൽ സുപ്രധാന ഭേദഗതി വരുത്തി ജാമിയ മില്ലിയ ഇസ്ലാമിയ. അവസാന വർഷ/അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഇനിമുതൽ തങ്ങളുടെ ബാക്ക്‌ലോഗ് പേപ്പറുകൾ (മുൻവർഷങ്ങളിൽ ജയിക്കാനാക്ക വിഷയങ്ങൾ) എഴുതിയെടുക്കാൻ അടുത്ത റെഗുലർ പരീക്ഷാ സൈക്കിൾ വരെ കാത്തിരിക്കേണ്ടതില്ല. പകരം നേരിട്ട് കമ്പാർട്ട്മെന്റ് പരീക്ഷകൾ എഴുതാൻ സർവകലാശാല അനുമതി നൽകി.

യൂണിവേഴ്സിറ്റിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ 'ഓർഡിനൻസ്-15'ൽ വരുത്തിയ ഭേദഗതിയിലൂടെയാണ്തീരുമാനം അംഗീകരിച്ചത്.

പ്രധാന വിവരങ്ങൾ:

  • നേരിട്ടുള്ള കമ്പാർട്ട്മെന്റ് പരീക്ഷ: ആനുവൽ സിസ്റ്റത്തിലോ സെമസ്റ്റർ സിസ്റ്റത്തിലോ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക്, മുൻ വർഷങ്ങളിലെ പരീക്ഷകളിൽ ഏതെങ്കിലും ബാക്ക്‌ലോഗ് ഉണ്ടെങ്കിൽ, അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടുപിന്നാലെ നടത്തുന്ന കമ്പാർട്ട്മെന്റ് പരീക്ഷയിൽ പങ്കെടുക്കാം. ഇത് വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതെ ബിരുദം പൂർത്തിയാക്കാൻ സഹായകരമാകും.

  • റീ-ഇവാലുവേഷൻ ഒഴിവാക്കാം: ഭേദഗതി ചെയ്ത ചട്ടങ്ങൾ അനുസരിച്ച് അവസാന വർഷ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണ്ണയത്തിന് നൽകുന്നതിന് പകരം നേരിട്ട് കമ്പാർട്ട്മെന്റ് പരീക്ഷ എഴുതാൻ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

  • ആർക്കൊക്കെയാണ് ഇളവ്?  യൂണിവേഴ്സിറ്റിയിലെ റഗുലർ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ സൗകര്യം. വിദൂരവിദ്യാഭ്യാസം (വഴി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കില്ല.

  • പരീക്ഷാ തീയതികൾ: കമ്പാർട്ട്മെന്റ് പരീക്ഷയുടെ തീയതികൾ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഓഫീസ് പിന്നീട് പ്രത്യേകമായി അറിയിക്കും.

മറ്റ് വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള നിയമങ്ങൾ തന്നെയായിരിക്കും ബാധകം. ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനകം അവർക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്.

Content Highlights: Jamia Millia Islamia has amended its university exam rules through an update to 'Ordinance-15', allowing final-year regular students to clear their backlog papers through immediate compartment exams instead of waiting for the next regular exam cycle.