പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കാനൊരുങ്ങി IISc ബാംഗ്ലൂർ

പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കാനൊരുങ്ങി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISc), ബാംഗ്ലൂർ. 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിക്കാനൊരുങ്ങുന്നത്. താത്പര്യമുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ച ശേഷം ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഒക്ടോബര്‍ 1-ന് അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങുമെന്നാണ് സൂചന. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 24 ആണ്. അഭിമുഖം നവംബര്‍ 18 മുതല്‍ 20 വരെയായി നടക്കും.
എങ്ങനെ അപേക്ഷിക്കാം?
1) IISc-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- iisc.ac.in
2) ഹോംപേജിലുള്ള അഡ്മിഷന്‍സില്‍ ക്ലിക്ക് ചെയ്യുക
3) പിഎച്ച്.ഡി രജിസ്‌ട്രേഷനുള്ള ലിങ്ക് സെലക്ട് ചെയ്ത ശേഷം ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക
4) രജിസ്‌ട്രേഷന്‍ ഫീ അടച്ച ശേഷം സബ്മിറ്റ് ചെയ്യുക
5) ഫോം ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക
Content Highlights: iisc banglore invites application for phd programs