ഐ.സി.എസ്.ഇ., ഐ.എസ്.സി. ആദ്യ ടേം ഫലം പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം | Photo-ANI
പ്രതീകാത്മക ചിത്രം | Photo-ANI

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. (10-ാം ക്ലാസ്), ഐ.എസ്.സി. (12-ാം ക്ലാസ്) ആദ്യ ടേം പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org., results.cisce.org എന്നീ വെബ്സൈറ്റില്‍ ഫലം അറിയാം. ഫെബ്രുവരി 10 വരെ വിദ്യാര്‍ഥികള്‍ക്ക് സൈറ്റില്‍ നേരിട്ട് ഫലം പരിശോധിക്കാം.

മാര്‍ക്ക്ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. രണ്ടാം ടേം പരീക്ഷാഫലം കൂടി പ്രസിദ്ധീകരിച്ചശേഷമേ പാസ്മാര്‍ക്ക് ഷീറ്റ് നല്‍കുകയുള്ളൂവെന്ന് ബോര്‍ഡ് വ്യക്തമാക്കി.

പുനര്‍മൂല്യനിര്‍ണയത്തിന് ഒരു പേപ്പറിന് 1000 രൂപവീതം അടയ്ക്കണം. 2021 ഡിസംബറിലാണ് ആദ്യ ടേം പരീക്ഷ നടന്നത്.

Content Highlights: icse tenth class first term exam result published

Content Highlights: