ഗേറ്റ് 2025 രജിസ്‌ട്രേഷന്‍ തിയ്യതികള്‍ പ്രഖ്യാപിച്ചു

Image: Freepik
Image: Freepik

ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) രജിസ്‌ട്രേഷന്‍ തിയ്യതികള്‍ പ്രഖ്യാപിച്ച് ഐ.ഐ.ടി റൂര്‍ക്കി. പ്രവേശനപ്പരീക്ഷയ്ക്കുള്ള  ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് ഓഗസ്റ്റ് 24 മുതല്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ 26 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. പിഴ നല്‍കി ഒക്ടോബര്‍ ഏഴ് വരെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. 

ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള ഗേറ്റ് പരീക്ഷ (ഗേറ്റ് 2025) ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് നടത്തുക. എട്ടു സോണുകളായിട്ടാണ് പരീക്ഷ കേന്ദ്രങ്ങളെ വിഭജിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ഗേറ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചത് മുതല്‍ മൂന്ന് വര്‍ഷം വരെ ഗേറ്റ് സ്‌കോറിന് മൂല്യം കണക്കാക്കപ്പെടുന്നു.
 

Content Highlights: gate 2025 registration dates declared