മാതൃഭൂമി മീഡിയ സ്‌കൂളില്‍ ഫാക്ട് ചെക്ക് ഓണ്‍ലൈന്‍ കോഴ്‌സ്

കൊച്ചി: മാതൃഭൂമി മീഡിയ സ്കൂൾ നടത്തുന്ന ഫാക്ട് ചെക്ക് ഓൺലൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30. വ്യാജവാർത്തകൾ തിരിച്ചറിയാനാവശ്യമായ സോഫ്‌റ്റ്‌വേറുകൾ കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കും. ജൂലായ് ഒന്നുമുതൽ 31 വരെ ഒരുമാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. തിങ്കൾമുതൽ വെള്ളിവരെ രാത്രി ഏഴുമുതൽ ഒന്പതുവരെ ഓൺലൈനായാണ് ക്ലാസുകൾ. 5000 രൂപയാണ് കോഴ്‌സ് ഫീ. mathrubhumimediaschool.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
Content Highlights: Fact Check Online Course at Mathrubhumi Media School