‘നീന്തൽ പഠനം വെള്ളത്തിലായി’, കുട്ടികൾ മുങ്ങിമരിക്കുന്നു; മൂന്നുവർഷത്തിനിടെ മരിച്ചത് 534 കുട്ടികൾ

നീന്തൽ പരിശീലനപദ്ധതികൾ വെള്ളത്തിലായതോടെ, നൊന്പരപ്പെടുത്തി കുട്ടികളുടെ മുങ്ങിമരണക്കണക്ക്. മൂന്നുവർഷത്തിനിടെ 18 വയസ്സിൽ താഴെയുള്ള 534 കുട്ടികളാണ് സംസ്ഥാനത്ത് മുങ്ങിമരിച്ചത് ഇതിൽ 234 പേരും 14 വയസ്സിൽ താഴെയുള്ളവർ. മലപ്പുറത്താണ് കൂടുതൽ കുട്ടികൾ മരിച്ചത് -132 പേർ.
സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകുമെന്ന് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നീന്തൽപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന വി. ശിവൻകുട്ടിയും അറിയിച്ചിരുന്നു. ഇതുരണ്ടും നടപ്പായില്ല.
2019-ൽ തുടങ്ങിയ സ്‌പ്ലാഷ് പദ്ധതി, ഡബ്ല്യു.എച്ച്.ഒ.യുടെ സഹരണത്തോടെ എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന സ്വിം സെയ്ഫ് പ്രോഗ്രാം തുടങ്ങിയവയുണ്ടെങ്കിലും കാര്യക്ഷമമല്ല.
മൂന്നുവർഷത്തിനിടെ മുങ്ങിമരിച്ച കുട്ടികൾ
ആൺകുട്ടികൾ 460
പെൺകുട്ടികൾ 74
അപകടകാരണം
- നീന്തൽ അറിയാത്തത്
- അപരിചിതമായ സ്ഥലത്ത് നീന്താനിറങ്ങുന്നത്
- മുന്നറിയിപ്പ് അവഗണിക്കുന്നത്
- കുട്ടികൾക്കൊപ്പം മുതിർന്നവരില്ലാത്തത്
മുന്നറിയിപ്പ് പ്രധാനം
റീൽസും മറ്റുംകണ്ട് പരിചിതമല്ലാത്ത ജലാശയങ്ങളിൽപ്പോയി അപകടത്തിൽപ്പെടുന്നത് ഏറുകയാണ്. കടൽത്തീരം, വെള്ളച്ചാട്ടം, പുഴ എന്നിവിടങ്ങളിലെ മുന്നറിയിപ്പ് ബോർഡുകളിൽ ആഴം, അപകടമരണ കണക്ക്, ഹെൽപ്പ്‌ലൈൻ നമ്പർ തുടങ്ങിയവ ഉൾപ്പെടുത്തണം.
ആർ. ജയന്ത്കുമാർ
ചെയർമാൻ, എയ്ഞ്ചൽസ് ഇൻർനാഷണൽ ഫൗണ്ടേഷൻ, കോഴിക്കാട്
Content Highlights: Alarming child drowning statistics in Kerala highlight the need for effective swimming education, with 460 boys and 74 girls affected recently.