ദേവഗിരി കോളേജില്‍ സൈബർ സുരക്ഷ ബോധവത്കരണ പരിപാടി

കോഴിക്കോട്: സെൻ്റ് ജോസഫ്സ് ദേവഗിരി കോളേജും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ കോഴിക്കോട് സൈബർ ക്രൈം എ.സി.പി അങ്കിത് സിങ്ങ് ഐപിഎസ് നിർവഹിച്ചു. വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകളെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചും വിവിധ തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്തെല്ലാമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ആശ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഫാദർ ആൻ്റോ നെല്ലാംകുഴിയിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് സൈബർ സ്മാർട്ട് 2024-നെ കുറിച്ച് ടെക് ബൈ ഹാർട്ടിൻ്റെ ഡയറക്ടറും ചെയർമാനുമായ ശ്രീനാഥ് ഗോപിനാഥ് സംസാരിച്ചു. ചടങ്ങിൽ വെച്ച് യുകെയിലെ നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച ഇൻ്റേൺകാൻ കമ്മ്യൂണിറ്റിയുടെ ദേവഗിരി കോളേജിലെ ഔദ്യോഗിക ഉദ്ഘാടനവും അങ്കിത് സിങ്ങ് ഐപിഎസ് നിർവഹിച്ചു. സൈബർ സെക്യൂരിറ്റി അനലിസ്റ്റായ ധനൂപ് ആർ സെമിനാർ നയിച്ചു. അഞ്ജന ടി.കെ നന്ദി പറഞ്ഞു
Content Highlights: cyber security seminar at devagiri college