കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം; പാർട്ട്‌ ടൈം ആയും ഗവേഷണം ചെയ്യാം

#Education desk
കേരള കേന്ദ്ര സർവകലാശാല (ഫയൽ ചിത്രം) | Photo: Mathrubhumi
കേരള കേന്ദ്ര സർവകലാശാല (ഫയൽ ചിത്രം) | Photo: Mathrubhumi

കേരള കേന്ദ്ര സർവകലാശാലയിൽ 2026-27 അധ്യയന വർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പാർട്ട്‌ ടൈം ആയും ഗവേഷണം ചെയ്യാം.

മൂന്നുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം/ നാലുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ ഒരുവർഷത്തെ ബിരുദാനന്തര ബിരുദം/75 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം/ 55 ശതമാനം മാർക്കോടെ എം.ഫിൽ/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയിൽ ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ അഞ്ചുശതമാനം ഇളവുണ്ടാകുംa.

ജെ.ആർ.എഫ്./സർക്കാർ ഏജൻസികളുടെ സമാനമായ ഫെലോഷിപ്പുകൾ/നെറ്റ്/ഗേറ്റ് എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം.

നെറ്റ് പരീക്ഷയിൽ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടിയവർക്കും പിഎച്ച്.ഡി. പ്രവേശനത്തിന് യോഗ്യത നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. വിഷയം, ഒഴിവുകൾ എന്നിവ ക്രമത്തിൽ: ഇംഗ്ലീഷ് -ആറ്, ഇക്കണോമിക്സ് -ഏഴ്, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി -10. സുവോളജി -അഞ്ച്, ജിനോമിക് സയൻസ് -10, ഫിസിക്സ് -19, കംപ്യൂട്ടർ സയൻസ് -13, ഹിന്ദി -എട്ട്, മാത്തമാറ്റിക്സ് -12, പ്ലാന്റ് സയൻസ് -13, കെമിസ്ട്രി -28, എൻവയൺമെന്റൽ സയൻസ് -19, ഇന്റർനാഷണൽ റിലേഷൻസ് -മൂന്ന്, ലിംഗ്വിസ്റ്റിക്സ് -13, സോഷ്യൽ വർക്ക് -എട്ട്, എജുക്കേഷൻ -14, ലോ -രണ്ട്, മലയാളം -നാല്, പബ്ലിക് ഹെൽത്ത് സയൻസസ് -13, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് -15, ജിയോളജി -അഞ്ച്, യോഗ സ്റ്റഡീസ് -രണ്ട്, മാനേജ്‌മെന്റ് സ്റ്റഡീസ് -ഏഴ്, കൊമേഴ്‌സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് -ആറ്, ടൂറിസം സ്റ്റഡീസ് -11, കന്നഡ -അഞ്ച്.

www.cukerala.ac.in വഴി ഒക്ടോബർ 26 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി., ഇ.ഡ.ബ്ല്യു.എസ്. -1000 രൂപ. എസ്‌.സി., എസ്.ടി., പി.ഡബ്ല്യു.ഡി. -500 രൂപ.

Content Highlights: Admissions open for the 2026-27 academic year for full-time and part-time PhD programs.