സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിൽ സാങ്കേതിക തടസ്സം; പരാതികൾ നേരിട്ട് അറിയിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റീ-ഇവാലുവേഷൻ, വെരിഫിക്കേഷൻ പോർട്ടൽ ലഭ്യമാകുന്നില്ലെന്ന് രാജ്യവ്യാപകമായി പരാതി. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ കാണാനും മാർക്ക് വെരിഫിക്കേഷന് അപേക്ഷിക്കാനും സാധിക്കുന്നില്ലെന്ന് നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഇതേത്തുടർന്ന്, ബുദ്ധിമുട്ട് നേരിടുന്ന ഉദ്യോഗാർത്ഥികളോട് തങ്ങളുടെ പരാതികൾ ബോർഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദേശമായി (Direct Message - DM) അയക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആവശ്യപ്പെട്ടു.
പോർട്ടലിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ പലർക്കും വെരിഫിക്കേഷൻ ഫെയിൽഡ് എന്നും 403 എറർ എന്നും പോലുള്ള സാങ്കേതിക തടസ്സങ്ങളാണ് കാണിക്കുന്നത്. റീ-അസസ്‌മെന്റ് അപേക്ഷകളുടെ ഫലത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികളിൽ ഇത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
പല വിദ്യാർത്ഥികളും നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതം എക്സിൽ സിബിഎസ്ഇയെ ടാഗ് ചെയ്ത് രംഗത്തെത്തിയിരുന്നു. ദിവസങ്ങളായി ശ്രമിച്ചിട്ടും പോർട്ടൽ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും പരാതി.
CBSE Verification & Re-evaluation Portal update:
The portal has accepted more than 56000 applications for verification and re-evaluation as of 9: 30PM today.
This afternoon a 3.8 Million packet Denial of service attack on the website was successfully thwarted.
Our technical…— CBSE HQ (@cbseindia29) June 3, 2026
Content Highlights: Following nationwide complaints from Class 12 students facing a "403 error" and login failures on the re-evaluation portal, the CBSE has directed affected candidates to send direct messages with screenshots to its official social media handles for resolution.