അണ്ണാ യൂണിവേഴ്‌സിറ്റി പുന:പരീക്ഷള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു

പ്രതീകാത്മക ചിത്രം | Photo: gettyimages.in
പ്രതീകാത്മക ചിത്രം | Photo: gettyimages.in

അണ്ണാ യൂണിവേഴ്‌സിറ്റി  പുന:പരീക്ഷള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ  ആരംഭിച്ചു.2021 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ പരീക്ഷയുടെ പുനപരീക്ഷയാണ് ഇപ്പോള്‍ നടത്താന്‍ തീരുമാനമായിരിക്കുന്നത്

2020 നവംബര്‍-ഡിസംബര്‍ പരീക്ഷകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യാനും 2021 ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കാനിരിക്കുന്ന പരീക്ഷകളില്‍ പങ്കെടുക്കാനുംഅനുമതി നല്‍കിയിട്ടുണ്ട്.

നിശ്ചയിച്ച പഠന കാലയളവ് തീര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ഓരോ പേപ്പറിനും സാധാരണ പരീക്ഷാ ഫീസോടൊപ്പം 5,000 രൂപ പ്രത്യേക ഫീസും നല്‍കണം. ബാക്കിയുള്ളവര്‍ സാധാരണ ഫീസ് അടച്ചാല്‍ മതിയാവും.

2021 ജൂണ്‍ 3 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി അപേക്ഷിക്കാം. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Content Highlights: Anna University has commenced the online registration process for re-exams

Content Highlights: