ആയുഷ് അധ്യാപകരാകാൻ യോഗ്യതാ പരീക്ഷ, നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്‌ അപേക്ഷ ക്ഷണിച്ചു

#ഡോ. എസ്. രാജൂകൃഷ്ണൻ
Representative Image/Photo: AI Image
Representative Image/Photo: AI Image

ന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിലെ ആയുർവേദം, യുനാനി, സിദ്ധ എന്നിവയിലും ഹോമിയോപ്പതിയിലും അധ്യാപകരാകാനുള്ള യോഗ്യതയ്ക്കായി നടത്തുന്ന നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്‌ (എൻടെറ്റ്) നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു.

ആയുർവേദ, യുനാനി, സിദ്ധ എന്നിവയിലെയും ഹോമിയോപ്പതിയിലെയും പോസ്റ്റ് ഗ്രാേജ്വറ്റുകൾക്ക് പരീക്ഷ അഭിമുഖീകരിക്കാം. നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി തുടങ്ങിയവ കാലാകാലങ്ങളിൽ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പ്രകാരം ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, കമ്യൂണിക്കേഷൻ സ്കിൽസ്, ക്ലാസ് റൂം മാനേജ്മെൻറ്, ടീച്ചിങ് ട്രെയിനിങ് ആൻഡ് അസസ്‌മെന്റ്‌ ടെക്നോളജി, സ്റ്റുഡൻറ് സൈക്കോളജി, ആൻഡ്രഗോഗി, പെഡഗോഗി തുടങ്ങിയവ പരീക്ഷയിലൂടെ വിലയിരുത്തും.

ബന്ധപ്പെട്ട മേഖലയിൽ (ആയുർവേദം/യുനാനി/സിദ്ധ/ഹോമിയോപ്പതി) അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ്‌ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതാവ്യവസ്ഥ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂലായ് 17-ന് പരീക്ഷ നടത്തും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് സിലബസിലെ എട്ട് യൂണിറ്റുകളിൽനിന്നായി ഒരു മാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. വിശദമായ സിലബസ്, ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കിങ് ഇല്ല. ചോദ്യങ്ങൾ ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിൽ ആയിരിക്കും.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.യോഗ്യത നേടാൻ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. ബന്ധപ്പെട്ട കമ്മിഷനാണ് യോഗ്യത നേടുന്നവർക്കുള്ള സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. യോഗ്യത നേടുന്നതുമുതൽ 10 വർഷത്തേക്ക് സർട്ടിഫിക്കറ്റിന് സാധുതയുണ്ടാകും.

അപേക്ഷ

exams.nta.ac.in/NTET/ വഴി ജൂൺ 23-ന് രാത്രി 11.50 വരെ നൽകാം. പരീക്ഷാ ഫീസ് 4000 രൂപയാണ് (ഇഡബ്ല്യുഎസ്/ഒബിസി എൻസിഎൽ- 3500 രൂപ, എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി/തേഡ് ​െജൻഡർ - 3000 രൂപ). തുക ഓൺലൈൻ ആയി ​െഡബിറ്റ്/െക്രഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ്/യുപിഐ വഴി 24-ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിലെ വിവരങ്ങൾ തിരുത്താൻ 25 മുതൽ 27-ന് രാത്രി 11.50 വരെ സൗകര്യം ഉണ്ടാകും.

Content Highlights: NTET 2024: Apply Now for Ayurveda, Unani, Siddha & Homoeopathy Teacher Eligibility Test