തുർക്കിയുമായി സഹകരിക്കില്ല; ഐഐടി ബോംബെയും ടിസും കരാർ അവസാനിപ്പിച്ചു

തുർക്കിയിൽ നിന്ന് | Photo: Mathrubhumi
തുർക്കിയിൽ നിന്ന് | Photo: Mathrubhumi

മുംബൈ: പാകിസ്താനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് ബോംബെ ഐഐടിയും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും (ടിസ്) തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. തുർക്കി സർവകലാശാലകളുമായുള്ള കരാറുകൾ താത്കാലികമായി നിർത്തിവെക്കുന്നുവെന്ന് ബോംബെ ഐഐടി ഔദ്യോഗികമായി അറിയിച്ചു.

ഐഐടിക്ക്‌ തുർക്കിയിൽനിന്നുള്ള ചില സ്ഥാപനങ്ങളുമായി ഫാക്കൽറ്റി എക്സ്‌ചേഞ്ച് പ്രോഗ്രാമുണ്ട്. തുർക്കിയിലെ അക്കാദമിക് സ്ഥാപനങ്ങളുമായുള്ള ബന്ധം തുടരാനില്ലെന്ന് ടിസും ഔദ്യോഗികമായി വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂർ സമയത്ത് തുർക്കി പാകിസ്താനെ പിന്തുണച്ചതിനുപിന്നാലെയാണിത്. ദേശീയ താത്പര്യങ്ങൾക്കാണ് മുൻതൂക്കമെന്ന് ടിസ് ആക്ടിങ് വൈസ് ചാൻസലർ െപ്രാഫ. മനോജ് തിവാരി വ്യക്തമാക്കി.

Content Highlights: IIT Bombay, TISS Cut Turkey Ties Over Pakistan Support