കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനം | Ask Expert

ചോദ്യം-കേരളത്തില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിലെ പ്രവേശനം എങ്ങനെയാണ്? ഏതൊക്കെ കോഴ്സുകളുണ്ട് ? -നവീന്‍, തൃശ്ശൂര്‍
കേരളത്തില്‍ മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എ./എം.എസ്സി. പ്രോഗ്രാമുകള്‍ ഇപ്പോളുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാല- (പ്രോഗ്രാമുകള്‍, കോളേജുകള്‍)
*ഇംഗ്ലീഷ്: ഗവ. കോളേജ് കട്ടപ്പന; കാത്തലിക്കറ്റ് കോളേജ് പത്തനംതിട്ട, ദേവസ്വം ബോര്‍ഡ് കോളേജ് തലയോലപ്പറമ്പ്, സെയ്ന്റ് ജോര്‍ജ്സ് കോളേജ്, അരുവിത്തുറ. *കെമിസ്ട്രി: എം.ഇ.എസ്. കോളേജ് മാറമ്പള്ളി, സെയ്ന്റ് സേവിയേഴ്സ് കോളേജ് ഫോര്‍ വിമണ്‍ ആലുവ, ഫിസിക്സ്: മാര്‍ത്തോമ കോളേജ് ഫോര്‍ വിമണ്‍ പെരുമ്പാവൂര്‍, *സ്റ്റാറ്റിസ്റ്റിക്സ്: എസ്.എന്‍.എം. കോളേജ്, മാലിയാങ്കര, *കംപ്യൂട്ടര്‍ സയന്‍സ് - ഡേറ്റാ സയന്‍സ്: നിര്‍മല കോളേജ് മൂവാറ്റുപുഴ, സെയ്ന്റ് ജോസഫ്സ് കോളേജ് മൂലമറ്റം. *കംപ്യൂട്ടര്‍ സയന്‍സ് - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്: ഭാരത് മാതാ കോളേജ് തൃക്കാക്കര, സെയ്ന്റ് തോമസ് കോളേജ് റാന്നി. ഇവിടെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം പ്രത്യേകമായിട്ടാണ് നടത്തുന്നത്.ത്രിവത്സര യു.ജി. കാപ്പില്‍ അവ ഉള്‍പ്പെടുന്നില്ല. വിവരങ്ങള്‍ക്ക്: cap.mgu.ac.in
കാലിക്കറ്റ് സര്‍വകലാശാല-
*സൈക്കോളജി: എം.ഇ.എസ്. കല്ലടി മണ്ണാര്‍ക്കാട്, സേക്രഡ് ഹാര്‍ട്ട് ചാലക്കുടി. *സ്റ്റാറ്റിസ്റ്റിക്സ്: എസ്.എന്‍. നാട്ടിക. *ബോട്ടണി വിത്ത് കംപ്യൂട്ടേഷണല്‍ ബയോളജി: എം.ഇ.എസ്. കേവീയം വളാഞ്ചേരി. *പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്: പ്രൊവിഡന്‍സ് വിമന്‍സ് കോഴിക്കോട്; ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് തവനൂര്‍. *ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ്: തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ് തിരൂര്‍. *മലയാളം - സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് താനൂര്‍. *സോഷ്യോളജി -കാര്‍മല്‍, മാള. പ്രവേശനം തേടുന്ന എല്ലാ വിഭാഗക്കാരും കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: admission.uoc.ac.in/. സര്‍വകലാശാലയുടെ ത്രിവത്സര യു.ജി. 'കാപ്പി'ല്‍ ഇവ ഉള്‍പ്പെടുന്നില്ല.
കണ്ണൂര്‍ സര്‍വകലാശാല-
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു അഫിലിയേറ്റഡ് കോളേജില്‍ ഒരു ഇന്റഗ്രേറ്റഡ് (അഞ്ചുവര്‍ഷം) പ്രോഗ്രാമാണുള്ളത് -
*ഇന്റഗ്രേറ്റഡ് എം.എസ്സി. ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്): നെഹ്രു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്. അഫിലിയേറ്റഡ് കോളേജുകളിലെ ത്രിവത്സര ബിരുദപ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയില്‍ ഈ അഞ്ചുവര്‍ഷ കോഴ്സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: admission.kannuruniversity.ac.in. യു.ജി. ലിങ്കില്‍ നോക്കുക.
കേരള സര്‍വകലാശാല-
*ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് - മറ്റ് ത്രിവത്സര ബിരുദപ്രോഗ്രാം കേന്ദ്രീകൃത പ്രവേശനവുമായി ബന്ധപ്പെട്ടുള്ള യു.ജി. പ്രോസ്പെക്ടസില്‍ ഇവ രണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഏതൊക്കെ കോളേജുകളിലാണ് പ്രോഗ്രാമുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ഈ വര്‍ഷം ഇവയിലേക്ക് പ്രവേശനമുണ്ടാകുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. ഇവകൂടാതെ നേരിട്ട് പ്രവേശനം നല്കുന്ന സ്വയംഭരണകോളേജുകളില്‍ ചിലതിലും അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുണ്ട്. സ്വയംഭരണ കോളേജുകളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങളറിയാം.
Content Highlights: procedures of integrated pg admissions for arts and science college in kerala