ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്താം

By: ഗോപകുമാര്‍ കാരക്കോണം
വേഷണാഭിരുചിയും നൈപുണ്യവുമുള്ളവര്‍ക്ക് പിഎച്ച്.ഡി. നേടാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ ഒട്ടേറെയാണ്. 2018 ജനുവരിയില്‍ ഗവേഷണത്തിന് അവസരമൊരുക്കുന്ന പ്രധാന സ്ഥാപനങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.
യോഗ്യതാമാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക് അതത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് കാണുക. അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. ഫെലോഷിപ്പോടെ ഗവേഷണപഠനം പൂര്‍ത്തിയാക്കാം.
1.ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (TIFR), ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ (G.S2018): ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിപ്പാര്‍ട്ട്മെന്റ്/സ്‌കൂളുകളിലാണ് അവസരം.
  • സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് മുംബൈ, സെന്റര്‍ ഫോര്‍ ആപ്‌ളിക്കബിള്‍ മാത്തമാറ്റിക്‌സ് ബെംഗളൂരു , ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് ബെംഗളൂരു: പിഎച്ച്.ഡി. /ഇന്റഗ്രേറ്റഡ് എം.എസ്‌സി.പിഎച്ച്.ഡി. മാത്തമാറ്റിക്‌സ്.
  • ടി.ഐ.എഫ്.ആര്‍., മുംബൈ , നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോഫിസിക്‌സ് പുണെ), ടി.ഐ.എഫ്.ആര്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ് ഹൈദരാബാദ് : പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി.പിഎച്ച്.ഡി.ഫിസിക്‌സ്.
  • ടി.ഐ.എഫ്.ആര്‍ മുംബൈ ഹൈദരാബാദ്, നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ബെംഗളൂരു: പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി പി.എച്ച്.ഡി.കെമിസ്ട്രി, ബയോളജി.
  • ടി.ഐ.എഫ്.ആര്‍ മുംബൈ: പിഎച്ച്.ഡി. കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസ്. പിഎച്ച്.ഡി.ക്ക് അഞ്ചുവര്‍ഷവും ഇന്റഗ്രേറ്റഡ് എം.എസ്‌സി. പിഎച്ച്.ഡി.ക്ക് ആറുവര്‍ഷവുമാണ് പരമാവധി പഠനകാലാവധി.
2. ഡിസംബര്‍ 10നാണ് എന്‍ട്രന്‍സ് പരീക്ഷ. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 12 വരെ സ്വീകരിക്കും. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്. വിവരങ്ങള്‍ക്ക്: //univ.tifr.res.in/gs2018.
3.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് കോറമംഗല ബെംഗളൂരു: പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എംടെക്.പിഎച്ച്.ഡി. (ടെക്). സ്‌ക്രീനിങ് പരീക്ഷ ഡിസംബര്‍ 9ന്. അപേക്ഷ 2017 ഒക്ടോബര്‍ 22 വരെ.
4.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു: പിഎച്ച്.ഡി. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ.
5. ഐ.ഐ.ടി. പാലക്കാട്: പിഎച്ച്.ഡി. സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, കെമിസ്ട്രി, ഫിസിക്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്. എം.എസ്. റിസര്‍ച്ച് സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്. അപേക്ഷ ഒക്ടോബര്‍ 27 വരെ.
6. ഐ.ഐ.ടി. തിരുപ്പതി: പിഎച്ച്.ഡി. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് പിഎച്ച്.ഡി./എം.എസ്. റിസര്‍ച്ച്സിവില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്. അപേക്ഷ ഒക്ടോബര്‍ 22 വരെ.
7.ഐ.ഐ.ടി. ഗുവാഹാട്ടി: പിഎച്ച്.ഡി. അപേക്ഷ ഒക്ടോബര്‍ 27 വരെ.
8. ഐ.ഐ.ടി. റോഹര്‍ (പഞ്ചാബ്) : പിഎച്ച്.ഡി./എം.എസ്. റിസര്‍ച്ച്ബയോമെഡിക്കല്‍, കെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെറ്റീരിയല്‍സ് ആന്‍ഡ് എനര്‍ജി എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്. അപേക്ഷ ഒക്ടോബര്‍ 16 വരെ
9. ഐസര്‍ തിരുവനന്തപുരം: പിഎച്ച്.ഡി. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്. അപേക്ഷ ഒക്ടോബര്‍ 10 വരെ.
10.ഐസര്‍, മൊഹാലി: പിഎച്ച്.ഡി. ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്. അപേക്ഷ ഒക്ടോബര്‍ 20 വരെ.
11. ഐസര്‍ കൊല്‍ക്കത്ത: പിഎച്ച്.ഡി.ബയോളജിക്കല്‍, കെമിക്കല്‍, എര്‍ത്ത്‌സയന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്കല്‍ സയന്‍സസ്. അപേക്ഷ ഒക്ടോബര്‍ 22 വരെ.


VIEW ON mathrubhumi.com